എന്‍.എസ്.യു അധ്യക്ഷന്‍: ചുരുക്കപ്പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം
ന്യൂഡല്‍ഹി: എന്‍.എസ്.യു അധ്യക്ഷനെ കണ്ടെത്താന്‍ അഭിമുഖവും എഴുത്തുപരീക്ഷയും ഏര്‍പ്പെടുത്തിയെങ്കിലും അന്തിമപട്ടിക തയാറാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ വിവാദം. അധ്യക്ഷനാകാനുള്ള അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കിയതിനെച്ചൊല്ലിയാണ് പ്രതിസന്ധി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍.എസ്.യു നേതാക്കളെ രാഹുല്‍ വിളിപ്പിച്ചിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് എന്‍.എസ്.യു അധ്യക്ഷനെ കണ്ടെത്താനുള്ള പരീക്ഷ നടത്തിയത്. എന്‍.എസ്.യുവിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് ഛോദാന്കര്, മീനാക്ഷി നടരാജന് എം.പി, കൃഷ്ണ അല്ലാവുറു, യശാസ്വി മിശ്ര, രുചി ഗുപ്ത എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ലഭിച്ച അപേക്ഷകളില്‍ നിന്ന് ഏഴു പേരുകളാണ് തിരഞ്ഞെടുത്തത്. നിലവിലെ എന്‍.എസ്.യു വൈസ്പ്രസിഡന്റ് കുമാര്‍ രാജ, ജനറല്‍ സെക്രട്ടറിമാരായ അജയ് ചിക്കാര, ഹസീബ അമീന്, സെക്രട്ടറിമാരായ തെലുങ്കാനയില്‍ നിന്നുള്ള അഡ്വ. ഫിറോസ് ഖാന്, യു.പിയിലെ വര്ധാന് യാദവ്, ജമ്മുകശ്മീര്‍ എന്‍.എസ്.യു ഘടകം വൈസ്പ്രസിഡന്റ് നീരജ് കുന്ദന്‍, മധ്യപ്രദേശ് സ്വദേശിയായ മനീഷ് ശര്‍മ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപടിച്ചത്.
എന്നാല്‍ ഇതുവരെ എന്‍.എസ്.യുവില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത മനീഷ് ശര്‍മ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചതിനെ സംബന്ധിച്ചാണ് സമിതി അംഗങ്ങള്‍ക്കിടയിലും പാര്‍ട്ടി വൃത്തങ്ങളിലും വിവാദത്തിനു കാരണാമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."