ഇറാന് ആണവ കരാര്‍ പുനഃസ്ഥാപിക്കല്‍: യു.എസ് ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് സഊദി അറേബ്യ
മനാമ: ഇറാനുമായുള്ള ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനു മുന്‍പ് യു.എസ്, ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് സഊദി അറേബ്യന്‍ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്. ഇറാനുമായി കരാര്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് തങ്ങളുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുണ്ടാക്കുന്ന ധാരണകളെക്കുറിച്ച് തങ്ങളെയും മേഖലയിലെ തങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൈഡന് അധിരാരമേറ്റ ഉടന്‍ അദ്ദേഹവുമായി ഇക്കാര്യം സംസാരിക്കുമെന്നും ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
ഇറാനുമായുള്ള ആണവകരാര്‍ പുനഃസ്ഥാപിക്കുമെന്ന് യു.എസിലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2015ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് യു.എസ് അക്കമുള്ള ലോകശക്തി രാജ്യങ്ങള്‍ ഇറാനുമായി ആണവ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ഇറാന് നിബന്ധകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച്് 2018ല്‍ ട്രംപ്് ഏക പക്ഷീയമായി കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."