സ്വവര്‍ഗ വിവാഹം: തായ്വാന് പരമോന്നത കോടതിയുടെ അംഗീകാരം
തായ്പേയ്: സ്വവര്‍ഗ വിവാഹത്തിന് തായ്വാന് പരമോന്നത നീതിപീഠത്തിന്റെ അംഗീകാരം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്വവര്‍ഗ വിവാഹത്തന് അംഗീകാരം നല്കുന്ന ആദ്യത്തെ രാജ്യമെന്ന പ്രത്യേകത തായ്വാന് കോടതി ഇന്നലെ നടത്തിയ വിധിയിലൂടെ നേടി.
നിലവിലെ ഭരണഘടന അനുസരിച്ച് സ്ത്രീയുടെയും പുരുഷന്റെയും ഇടയില്‍ മാത്രമേ വിവാഹം കഴിക്കാനുള്ള അനുമതിയുള്ളൂ. പക്ഷെ ഇത് പൗരന്റെ തുല്യതയ്ക്കുള്ള അവകാശത്തെയും ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടുള്ള ഭരണഘടനാ ഭേദഗതി നടത്താനായി തായ്വാന് സര്‍ക്കാരിന് കോടതി രണ്ട് വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനിടയില്‍ ഭേദഗതി നടത്തിയിട്ടില്ലെങ്കില്‍ സ്വവര്‍ഗ വിവാഹം നടത്താന്‍ പൗരന്മാര്ക്ക് അനുമതിയുണ്ടാവുമെന്നും കോടതി വിശദീകരിച്ചു.
എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ പുതിയ വിധിക്കെതിരേ നിരവധി യാഥാസ്ഥിക ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതിക്കുള്ള നീക്കത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇത്തരം സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."