റബര്‍ വിലയിടിവ്: റബര്‍ നഴ്‌സറികള്‍ക്ക് ഈ വര്‍ഷവും തിരിച്ചടിയാകും
നിലമ്പൂര്‍: റബര്‍ വില അനുദിനം കുറയുന്നതും റബര്‍ ബോര്‍ഡ് ഓഫിസടക്കം അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുന്നത് ഈ വര്‍ഷവും റബര്‍ നഴ്‌സറികള്‍ക്ക് കനത്ത തിരിച്ചടിയാവും. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിസന്ധിയിലായ റബര്‍ നഴ്‌സറി ഉടമകള്‍ ഇക്കുറിയെങ്കിലും തൈകള്‍ക്ക് മികച്ച വിലകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു.
റബര്‍ മേഖലക്ക് ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ആവര്‍ത്തനകൃഷി കര്‍ഷകര്‍ മടിക്കുന്നതാണ് നഴ്‌സറികള്‍ക്ക് തിരിച്ചടിയാവുന്നത്.
നിലവില്‍ 50രൂപയാണ് തൈകള്‍ക്ക് ലഭിക്കുന്നത്. നിലവിലെ കൂലിച്ചിലവും മറ്റും കൂട്ടിനോക്കുമ്പോള്‍ 75 രൂപയെങ്കിലും ലഭിച്ചാല്‍മാത്രമേ ഈ മേഖലയിലുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാവൂ. അതിനാല്‍ പലരും ഉദ്പാദിപ്പിക്കുന്ന തൈകളുടെ എണ്ണത്തില്‍ കുറവു വരുത്തിയെങ്കിലും അതും വിറ്റുപോവാത്ത അവസ്ഥയാണുള്ളത്. മലപ്പുറം ജില്ലയില്‍ ചെറുതും വലുതുമായ 42ഓളം റബര്‍ നഴ്‌സറികളാണ് ഉണ്ടായിരുന്നത്. നിലവിലത് പത്തില്‍ താഴെമാത്രമായി ചുരുങ്ങി.
മുന്‍ വര്‍ഷങ്ങളില്‍ നഴ്‌സറികളില്‍ വ്യാപകമായി തൈകള്‍ കെട്ടിക്കിടന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ നഴ്‌സറി ഉടമകള്‍ക്കും ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."