കണ്ണൂര്‍ വിമാനത്താവളം മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാത സര്‍വെ തുടങ്ങി
ഉരുവച്ചാല്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി-ബോയ്‌സ് ടൗണ്‍-കേളകം-പേരാവൂര്‍-മാലൂര്‍-ശിവപുരം- മട്ടന്നൂര്‍ റോഡിന്റെ സര്‍വേ തുടങ്ങി. കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിയാണ് സര്‍വെ നടത്തുന്നത്. നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായാണ് സര്‍വെ. ജി.ടി.എസ്(ജിയോഗ്രഫിക്) ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലുള്ള സര്‍വെ. 63.50 കിലോമീറ്ററാണ് മാനന്തവാടി മുതല്‍ മട്ടന്നൂര്‍ വരെയുള്ളത്. സര്‍വെ പൂര്‍ത്തിയായാല്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കും. റോഡിന്റെ അലൈന്‍മെന്റും പ്രൊപ്പോസലും സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. റോഡ് നാലുവരിപ്പാതയാക്കുന്നത് മലയോര മേഖലയിലെ വികസന രംഗത്ത് പുത്തന്‍ ഉണര്‍വേകും. ഇപ്പോള്‍ മട്ടന്നൂര്‍-ശിവപുരം-പേരാവൂര്‍ റോഡ് ഇടുങ്ങിയതും വളവും തിരിവും ഉള്ളതാണ്. റോഡിലെ അപകട വളവുകള്‍ ഇല്ലാതാക്കിയായിരിക്കും നാലുവരിപ്പാത വരിക. ചില സ്ഥലങ്ങളില്‍ പഴയ റോഡ് നിലനിര്‍ത്തുമെങ്കിലും ആവശ്യമായിടത്ത് പുതിയ റോഡാവും വരിക. റോഡിന് ഇരുവശത്തുമുള്ള വൈദ്യുത തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റിസ്ഥാപിക്കും. കലുങ്ക്, ഓവുചാല്‍, പാലം എന്നിവയുടെ നിര്‍മാണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."