ഇന്തോനേഷ്യയില്‍ ഭൂചലനം, സുനാമി: മരണം 400നടുത്ത്, ഇനിയും ഉയര്‍ന്നേക്കും
ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും 400ഓളം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നൂറു കണക്കിനാളുകളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ആശുപത്രികള്‍ ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. സ്ഥല പരിമിതി കാരണം പുറത്തു വച്ചാണ് പലയിടത്തും ചികിത്സ നല്‍കുന്നത്.
റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലുണ്ടായത്. പിന്നാലെ സുനാമിയും. പലു നഗരത്തിലാണ് സുനാമി അടിച്ചത്. കടല്‍ത്തിര രണ്ടു മീറ്ററോളം ഉയര്‍ന്നു പൊങ്ങി.
ആദ്യമുണ്ടായ ചെറു ഭൂചലനത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായത്.
രണ്ടാം ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളിലെ ജനങ്ങളോടു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'പെസഫിക് റിങ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന പെസഫിക് സമുദ്രതട്ടിലെ ആഗ്‌നിപര്‍വ്വതങ്ങളുടെ ഒരു വൃത്തിന്റെ മുകളിലായതിനാല്‍ ഇന്തോനേഷ്യയില്‍ ഭൂചലനം സര്‍വധാരണമാണ്. ജൂലായിലും ആഗസ്റ്റിലു ഇന്തോനേഷ്യയിലുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ ഏകദേശം 500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."