മുഖ്യമന്ത്രിയായല്ല, സേവകനായി; കര്‍ഷകര്‍ക്ക് പിന്തുണയുമായി കെജ്രിവാള് സിന്ഗുവിലെത്തി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ 'സേവകനായി' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എത്തി.
സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്രിവാളിനൊപ്പം മന്ത്രി മാരും എം.എല്‍.എമാരും ഉണ്ടായിരുന്നു. 'ഞങ്ങളുടെ പാര്‍ട്ടിയും എം.എല്‍.എമാരും നേതാക്കളും സന്നദ്ധപ്രവര്‍ത്തകരായാണ് ഇവിടെ എത്തിയത്. ഞാന്‍ ഇവിടെ എത്തിയത് മുഖ്യമന്ത്രിയായല്ല. ഒരു സേവകനായാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, തങ്ങള്‍ അവരോടൊപ്പം നില്‍ക്കണം. ഡിസംബര്‍ എട്ടിന് രാജ്യത്തുടനീളം നടക്കുന്ന ഭാരത് ബന്ദില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും കെജ്രിവാള് പറഞ്ഞു.
വിവാദ കാര്‍ഷിക നിയമത്തിനെതിരേ ആയിരക്കണക്കിന് കര്‍ഷകരാണ് ഇവിടെ പ്രതിഷേധിക്കുന്നത്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നു. അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണ് എന്നും കെജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞു.
താനും പാര്‍ട്ടിയും തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. അവരുടെ പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പൊലിസ് അനുമതി തേടിയിരുന്നു. വലിയ സമ്മര്‍ദമുണ്ടായിട്ടും താന്‍ അനുവാദം നല്‍കിയില്ലെന്നും കെജ്രിവാള് പറഞ്ഞു. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും എത്തിയ കര്‍ഷകര്‍ 10 ദിവസത്തിലേറെയായി സിന്‍ഗു, തിക്രി അതിര്‍ത്തികളില്‍ സമാധാനപരമായ പ്രതിഷേധം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."