HOME
DETAILS
MAL
തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കണം: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം
backup
July 29 2016 | 20:07 PM
കൊച്ചി: മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒരു വിഭാഗം അഭിഭാഷകരുടെ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങളില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാ സംയുക്ത എക്സിക്യൂട്ടീവ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നും സര്‍ക്കാരിനോടും കോടതികളോടും യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എച്ച് മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എ മാധവന്, അഷറഫ് പാനായിക്കുളം, എം.ടി ഉദയകുമാര്‍, മുഹമ്മദ് സലിം, ആര്.എം ദത്തന്, എം രാജശേഖര പണിക്കര്‍, ഇ.ഒ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."