സഊദിയില്‍ അനധികൃത താമസക്കാര്‍ക്കെതിരെയുള്ള ക്യാംപയിന്; പിടികൂടിയവരുടെ എണ്ണം 18 ലക്ഷം കവിഞ്ഞു
റിയാദ്: സഊദിയില്‍ അനധികൃത് താമസക്കാര്‍ക്കെതിരെ നടത്തുന്ന ക്യാംപയിനില്‍ ഇത് വരെ പതിനെട്ടു ലക്ഷത്തിലധികം പേരെ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന വ്യാപകമായ തിരച്ചിലിലാണ് ഇത്രയധിക അനധികൃത താമസക്കാരുടെ പിടികൂടിയത്.
കഴിഞ്ഞ പത്ത് മാസത്തിനകം പിടിയിലായ 18,08,203 പേരില്‍ 13,87,220 പേര് ഇഖാമ നിയമ ലംഘകരും 2,86,114 പേര് തൊഴില്‍ നിയമ ലംഘകരും 1,34,869 പേര് നുഴഞ്ഞുകയറ്റക്കാരുമാണ്. മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപന ശേഷമാണ് ശക്തമായ പരിശോധന രാജ്യത്ത് തുടങ്ങിയത്.
ഇതില്‍ തന്നെ അനധികൃത വിദേശികള്‍ക്ക് സഹായങ്ങള്‍ നല്കിയ സ്വദേശികളെയും പിടികൂടിയിട്ടുണ്ട്. താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 2,720 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 691 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 668 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 23 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.
പിടികൂടിയവരില്‍ ഇതിനകം 4,59,229 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ട്. കൂടാതെ, 2,97,156 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 1,455 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിലവില്‍ 12,844 നിയമ ലംഘകരെ നിയമാനുസൃത നടപടികള്‍ക്ക് വിധേരയാക്കിവരികയാണ്. ഇക്കൂട്ടത്തില്‍ 11,245 പേര് പുരുഷന്മാരും 1,599 പേര് വനിതകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• 24 days agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• 24 days agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• 24 days agoവര്‍ക്ക്ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• 24 days agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 24 days agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• 24 days agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• 24 days agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• 24 days agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 25 days agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• 25 days agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• 25 days agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• 25 days agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• 25 days ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• 25 days agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.