അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമെന്ന് ദേവഗൗഡ
ബംഗളൂരു: അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ്. നേതാവുമായ ദേവഗൗഡ. കുമാരസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ തങ്ങളുടെ എം.എല്‍.എമാരെ ചാക്കിലിടാനുള്ള ശ്രമങ്ങള്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ബി.ജെ.പിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കല്‍ ഏറ്റവും അനിവാര്യമായ സാഹചര്യമാണിപ്പോഴുള്ളത്. ബി.ജെ.പിയില്‍ നിന്ന് രാജ്യം നിരവധി ഭീഷണികളാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
അടിയന്തരാവസ്ഥയെക്കാള്‍ മോശമായ സാ
ഹചര്യമായിട്ടാണ് ഇപ്പോള്‍ തനിക്ക് അനുഭവപ്പെടുന്നത്. ഡി.കെ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ട് പോലും അദ്ദേഹത്തിനുള്ള പ്രവേശനാനുമതി നിഷേധിച്ചു.
തന്റെ 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള സാഹചര്യം മുന്‍പ് കണ്ടിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജനാധിപത്യ സംരക്ഷണത്തിനായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്ന നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. വിമത എം.എല്‍.എമാരെ സംസ്ഥാനത്തുടനീളം തടയുമെന്ന് അദ്ദേഹം ഭീഷണിമുഴക്കി.
പണത്തിനും അധികാരത്തിനും വേണ്ടിയാണ് അവര്‍ രാജിവച്ചത്. മുംബൈയില്‍ ക്യാംപ് ചെയ്തിരിക്കുന്ന മുഴുവന്‍ സാമാജികരും തിരിച്ചുവന്ന് രാജി പിന്‍വലിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."