ഇലമ്പനം തോട് പാലം ഉദ്ഘാടനം ഇന്ന്
മാന്നാര്‍: കിളുന്നേരില്‍ വാസികളുടെ മറുകര താണ്ടാനുള്ള യാത്രാദുരിതത്തിന് അറുതിയാവുന്നു. തെങ്ങുതടി പാലത്തിലൂടെയുള്ള ദുരിതയാത്ര ഇനിയില്ല.
അപകടഭീതികൂടാതെ മറുകരയിലെത്താം. മാന്നാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പാവുക്കര കിളുന്നേരില്‍ ഭാഗത്ത് ഇലമ്പനം തോടിന് സമീപം താമസിക്കുന്നവര്‍ക്കാണ് അപകടം നിറഞ്ഞ യാത്രയില്‍ നിന്നും മോചനമായത്. വര്‍ഷങ്ങളായി സ്ത്രീകളും സ്‌കുള്‍കുട്ടികളടക്കമുള്ളവര്‍ ഇലമ്പനം തോട് മറികടക്കുവാന്‍ രണ്ട് തെങ്ങുതടികള്‍ ചേര്‍ത്ത് നിര്‍മ്മിച്ച പാലമായിരുന്നു ആശ്രയം.
ഇവിടെയുള്ള കുടുംബങ്ങളുടെ അപകടയാത്ര പഞ്ചായത്തംഗം കലാധരന്‍ കൈലാസം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മാന്നാര്‍ പഞ്ചായത്ത് 2016-2017 വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി ഇവിടെ കലുങ്കുപാലവും അപ്രോച്ച് റോഡും പണിയുവാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. 6.40 ലക്ഷം രൂപ മുടക്കിയാണ് കലുങ്കുപാലവും 100 മീറ്ററോളം കോണ്‍ക്രീറ്റ് ചെയ്ത് അപ്രോച്ച് റോഡും നിര്‍മ്മിച്ചത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കലുങ്കുപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."