മഹാരാജാസിലെ സ്മാരക നിര്‍മാണത്തെ വിമര്‍ശിച്ച് കോടതി; സ്മാരകം അനധികൃമെന്ന് സര്‍ക്കാര്‍
കൊച്ചി: മഹാരാജാസ് കോളജില്‍ അഭിമന്യു സ്മാരകം നിര്‍മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി, കോളജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആരാഞ്ഞു.
എന്നാല്‍ മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച അഭിമന്യു സ്മാരകം അനധികൃതമാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞു. മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാരോ കോളജ് പ്രിന്‍സിപ്പലോ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം ആദ്യമേ ഉണ്ടായിരുന്നു. പത്ത് ദിവസത്തിനകം രേഖാമൂലം നിലപാട് അറിയിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സര്ക്കാ മൂന്നാഴ്ച സമയം തേടിയെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവദിച്ചിരുന്നില്ല.
സ്മാരക അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ടുള്ള കെഎസ്യുവിന്റെ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. അനുമതി ഇല്ലാതെയാണ് സ്മാരക നിര്‍മാണം നടക്കുന്നതെന്ന് കോളജ് അധികൃതരും വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."