HOME
DETAILS
MAL
കശ്മിരില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; ബി.ജെ.പി നേതാവിനെതിരേ കേസ്
backup
September 29 2018 | 18:09 PM
ശ്രീനഗര്‍: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരേ പൊലിസ് കേസെടുത്തു. ജമ്മു കശ്മിരിലെ കത്വ ജില്ലയില്‍ ബി.ജെ.പി നടത്തിയ റാലിയിലാണ് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്.
സംഭവത്തില്‍ ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ രാജിവ് ജസ്റോത്തിയയുടെ പേരിലാണ് പൊലിസ് കേസെടുത്തത്. വിനോദ് നിജ്വാഹന് എന്നയാളാണ് ബി.ജെ.പി നേതാവിനെതിരേ പൊലിസില്‍ കേസ് നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി രാഹുല്‍ ദേവ് ശര്‍മക്കൊപ്പം റാലിയില്‍ പങ്കെടുക്കുമ്പോഴാണ് ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."