സത്യവാങ്മൂലം നല്കാന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് നല്കിയ ജാമ്യാപേക്ഷയില്‍ സത്യവാങ്മൂലം നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ജാമ്യഹരജി വേഗത്തില്‍ കേള്‍ക്കണമെന്ന് ഇബ്രാഹീംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയോട് അഭ്യര്‍ഥിച്ചു. ഹരജിക്കാരന് ആശുപത്രിയില്‍ അല്ലേയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുമോ എന്ന് ആശങ്ക ഉണ്ടെന്നും അഭിഭാഷകന് കോടതിയോട് പറഞ്ഞു. അതേസമയം നാല് ദിവസം കൂടി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിക്കാരന്റെ വാദം. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."