മാധ്യമങ്ങളുടെ പട്ടികയില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് ഇടം കൊടുക്കാതെ മനോരമ ഇയര്‍ബുക്ക്; പ്രതിഷേധം
കോഴിക്കോട്: അടുത്തിടെ പുറത്തിറങ്ങിയ മനോരമ ഇയര്‍ബുക്ക് 2019ല്‍ മലയാള മാധ്യമങ്ങളെ കുറിച്ചുള്ള ഭാഗത്ത് മുസ്ലിം മാനേജ്‌മെന്റിന്റെ ഉടസ്ഥതയിലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം. കേരളം: അടിസ്ഥാന വിവരങ്ങള്‍ എന്ന അധ്യായത്തില്‍ 619, 620 പേജുകളിലായി കേരളത്തിലെ പത്രങ്ങളെയും ചാനലുകളെയും പരിചയപ്പെടുത്തുന്ന ഭാഗത്ത് ചെറിയ പത്രങ്ങളെ പോലും ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള സുപ്രഭാതം, മാധ്യമം, ചന്ദ്രിക, സിറാജ്, മീഡിയ വണ്‍, ദര്‍ശന എന്നിവയെ കുറിച്ച് പരാമര്‍ശമില്ലാത്തത് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്. ജന്‍മഭൂമിയും ജനം ടി.വിയും ശാലോമും ഇടംപിടിച്ച പട്ടികയിലാണ് ബോധപൂര്‍വം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയത്.
പത്രങ്ങള്‍ എന്ന തലക്കെട്ടിലുള്ള ഭാഗത്ത് മനോരമയെ കുറിച്ച് ദീര്‍ഘമായ കുറിപ്പുണ്ട്. തൊട്ടുതാഴെയായി മനോരമ പ്രസിദ്ധീകരിക്കുന്ന മറ്റു പ്രസിദ്ധീകരണത്തെ കുറിച്ചും വിശദീകരിക്കുന്നു. ഭാഷാപോഷിണിയെ കുറിച്ച് പെട്ടിക്കോളത്തില്‍ പ്രത്യേകം പറയുന്നു. തൊട്ടടുത്ത് മലയാളത്തിലെ പ്രധാന പത്രങ്ങള്‍ എന്ന ഭാഗത്ത് മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം എന്നിവയുടെ പേരുകളാണ് ഉള്ളത്.
ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെയും പേരുണ്ട്. എന്നാല്‍ മുസ്ലിം മാനേജ്‌മെന്റിന്റെ പ്രസിദ്ധീകരണങ്ങളെ പൂര്‍ണമായി ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രചാരണത്തിലും പാരമ്പര്യത്തിലും ഏറെ മുന്നിലുള്ള പത്രങ്ങളെ പോലും ഒഴിവാക്കിയത് മനോരമയുടെ ഇസ്ലാം പേടിയുടെ ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം.
മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഖണ്ഡികയില്‍ മനോരമ ന്യൂസിനെ കുറിച്ചാണ് ആദ്യ പ്രതിപാദിക്കുന്നത്. ചാനലുകളുടെ കൂട്ടത്തില്‍ ശാലോം ടി.വിയെ വരെ ഉള്‍പ്പെടുത്തിയപ്പോള്‍ മീഡിയ വണും ദര്‍ശനയും ഈ പട്ടികയില്‍ നിന്ന് പുറത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."