HOME
DETAILS
MAL
ജയില്‍ഭിത്തി തകര്‍ന്നു; രക്ഷപ്പെട്ടത് 560 തടവുപുള്ളികള്‍
backup
September 29 2018 | 19:09 PM
ജക്കാര്‍ത്ത: ജയില്‍ഭിത്തി ഭൂകമ്പത്തില്‍ തകര്‍ന്നപ്പോള്‍ ജീവനുമായി രക്ഷപ്പെട്ടത് നൂറുകണക്കിനു തടവുപുള്ളികള്‍. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിലാണ് പാലു ജയിലിന്റെ മതില് തകര്‍ന്നത്. ഇതോടെ 560 തടവുപുള്ളികള്‍ ഇവിടെനിന്നു രക്ഷപ്പെട്ടു. ജയില്‍ വാര്ഡന് അദി യാന്‍ റിസോഹ് ആണ് ഇക്കാര്യം അറിയിച്ചത്.
ചുറ്റും ഭീതി മൂടിക്കെട്ടിയ സാഹചര്യത്തിലാണു ജയില്‍ മതില് തകരുന്നത്. തടവുപുള്ളികളെല്ലാം ജീവഭയത്താല്‍ വെപ്രാളത്തിലായിരുന്നു.
കിട്ടിയ അവസരത്തില്‍ അവരെല്ലാം രക്ഷപ്പെട്ടു. ഈ സമയത്ത് ഇവരെ തടയാനാകുമായിരുന്നില്ല-റിസോഹ് ഇന്തോനേഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ അന്താറയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."