പ്രവാസി ചിട്ടിക്കായി കിഫ്ബി ചെലവഴിച്ചത് 17 കോടി
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് കണ്ടെത്തുന്നതിന് കെ.എസ്.എഫ്.ഇ ആരംഭിച്ച പ്രവാസി ചിട്ടിക്കായി കിഫ്ബി ചെലവഴിച്ചത് 17.07 കോടി രൂപ.
പ്രവാസി ചിട്ടി ആരംഭിക്കുന്നതിനായി സാങ്കേതിക സഹായം ഒരുക്കുന്നതിനും മാര്ക്കറ്റിങ്ങിനുമായാണ് കിഫ്ബി 17,07,34,262 രൂപ ചെലവഴിച്ചത്. ഇതില്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ 8,64,94,621 രൂപയും സാങ്കേതിക സഹായത്തിനായി 8,42,39,641 രൂപയും ചെലവാക്കി.
അതേസമയംതന്നെ ചിട്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.എഫ്.ഇയും 10.34 കോടി രൂപ ചെലവഴിച്ചു. പരസ്യത്തിനും മറ്റുമായി കെ.എസ്.എഫ്.ഇ 5.05 കോടി രൂപയാണ് ചെലവഴിച്ചത്. ചിട്ടിയില്‍ ചേരുന്നവര്‍ക്കായി തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനു മാത്രം 4.82 ലക്ഷം രൂപ ചെവഴിച്ചെങ്കിലും ഇതേക്കുറിച്ച് ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. ആരംഭഘട്ടത്തിലുള്ള ന്യൂനതകള്‍ പരിഹരിച്ച് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം.
ഏറെ അന്വേഷണങ്ങള്‍ വന്നെങ്കിലും ഇതുവരെ ചിട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം വളരെ കുറവാണ്. 4130 പേര് ആപ്ലിക്കേഷന്‍ വഴിയും 1541 പേര് മൊബൈല്‍ ആപ്പ് വഴിയും ആദ്യ തവണ സംഖ്യ അടച്ചുകഴിഞ്ഞു. പക്ഷേ ഇതില്‍ ഒരാള്‍ തന്നെ ഒന്നിലധികം ചിട്ടികളില്‍ ചേര്ന്നിട്ടുണ്ടെന്നതില് ചേര്‍ന്നവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. ഇപ്പോള്‍ ദിവസം തോറും നാലുവരെ ആളുകളെങ്കിലും ചിട്ടിയില്‍ ചേരുന്നുണ്ടെന്നാണ് കെ.എസ്.എഫ്.ഇ നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."