HOME
DETAILS

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ ആർമി ചീഫ് ജനറൽ ഞായറാഴ്ച സഊദിയിലെത്തും

  
backup
December 08 2020 | 15:12 PM

army-chief-gen-naravane-leaves-for-uae-saudi-arabia

       റിയാദ്: ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ ഗൾഫിലെ പ്രമുഖ രാജ്യങ്ങളിൽ സന്ദർശനത്തിനെത്തുന്നു. യുഎഇ സന്ദർശന ശേഷം ഈ മാസം 13, 14 തീയതികളിൽ സഊദിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ആദ്യമായാണ് ഇന്ത്യന്‍ ആര്‍മി മേധാവി യുഎഇയും സഊദി അറേബ്യയും സന്ദര്‍ശിക്കുന്നത്. അതു കൊണ്ടു തന്നെ സന്ദര്‍ശനം ചരിത്രപരമായ നാഴികക്കല്ലായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആറ് ദിവസത്തെ പര്യടനത്തിനായി നാളെ അദ്ദേഹം യുഎഇ യിലേക്ക് തിരിക്കും.

     അടുത്ത കാലത്തായി പ്രതിരോധ, സുരക്ഷാ സഹകരണവും പ്രത്യേകിച്ച് ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളും വിവിധ രാജ്യങ്ങളുമായി ഇന്ത്യ വിപുലീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സന്ദർശനം.
ദ്വിദിന സന്ദര്‍ശനത്തില്‍ സഊദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള ചര്‍ച്ചകളാണ് മുഖ്യ അജണ്ട. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സ്ഥാപനങ്ങള്‍ തമ്മിലുളള സഹകരണവും ചര്‍ച്ചയില്‍ വിഷയമാകും.

     റോയല്‍ സഊദി ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനം, ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമി എന്നിവ സന്ദര്‍ശിക്കും. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി സന്ദര്‍ശനം നടത്തുന്ന എം എം നരവാനെ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റികളെയും അഭിസംബോധന ചെയ്യും.

      ഇന്ത്യൻ വിദേശ കാര്യ ജയശങ്കർ മന്ത്രി അടുത്തിടെ യുഎഇ, ബഹ്‌റൈൻ എന്നീ അറബ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു .ഇതിന്റെ തുടർച്ചയായാണ് ഇന്ത്യൻ ആർമി ചീഫിന്റെ സന്ദർശനം. ആദ്യ കേന്ദ്രമായ യുഎഇയിൽ നാളെയെത്തുന്ന നരവാനെ പതിനാലിന് സഊദി സന്ദർശത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് തിരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  19 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  42 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  4 hours ago