HOME
DETAILS

'കർഷകർ തെരുവിലിരിക്കുമ്പോൾ പുരസ്‌ക്കാരം വാങ്ങില്ല '- കേന്ദ്രമന്ത്രിയെ നിരസിച്ച് വേദി വിട്ടിറങ്ങി കാർഷിക ശാസ്ത്രജ്ഞൻ

  
backup
December 09 2020 | 07:12 AM

national-agricultural-scientist-writes-to-pm-after-refusing-award-2020

ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞനും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയിൽ നിന്നും പുരസ്‌കാരം സ്വീകരിക്കാതെയാണ് കാർഷിക ശാസ്ത്രജ്ഞനായ ഡോ. വരീന്ദർപാൽ സിംഗ് തന്റെ പിന്തുണ അറിയിച്ചത്.

നിരവധി പ്രമുഖർ അണിനിരന്ന പരിപാടിയിൽ വെച്ചാണ് അദ്ദേഹം മന്ത്രിയെ നിരസിച്ച് വേദി വിട്ടിറങ്ങിയത്. അവാർഡിനായി പേര് വിളിച്ചപ്പോൾ പുരസ്‌കാരം നിരസിക്കുന്നതായി വരീന്ദർപാൽ സിംഗ് വേദിയിൽ വെച്ച് പറയുകയായിരുന്നു. കാർഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയിൽ സംഘാടകരെ അദ്ദേഹം ഏൽപ്പിക്കുകയും ചെയ്തു.

നമ്മുടെ കർഷകർ തെരുവിലിരിക്കുമ്പോൾ എന്റെ മനസാക്ഷി ഈ പുരസ്‌കാരം സ്വീകരിക്കാൻ എന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഞങ്ങൾ കർഷകരെ പിന്തുണക്കുന്നു എന്ന മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹം വേദി വിട്ടിറങ്ങിയത്.

പരിപാടിയുടെ സംഘാടകർ പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും വിസമ്മതിക്കുകയായിരുന്നു.

പഞ്ചാബ് കാർഷിക സർവ്വകലാശാലയിലെ പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റാണ് വരീന്ദർപാൽ സിംഗ്. ഫെർട്ടിലൈസേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ അവാർഡിന് അർഹമാക്കിയത്.

' നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് നിന്ന് രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുകയാണ്. കാർഷിക മേഖലയിൽ ഞങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ രാജ്യത്തെ കർഷകർക്കാണ് സമർപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ ഈ സമയത്ത് സർക്കാരിന്റെ പുരസ്‌കാരം സ്വീകരിച്ചാൽ അത് ധാർമ്മികമായി ശരിയായിരിക്കില്ല. എന്നിരുന്നാലും കേന്ദ്ര മന്ത്രിയോടും എഫ്.എ.ഐയോടും ഞാൻ എന്റെ കടപ്പാട് രേഖപ്പെടുത്തുന്നു', സിംഗ് പറഞ്ഞു.

'ഈ മഞ്ഞ് കാലത്ത് കർഷകർക്ക് റോഡിൽ സമരം ചെയ്യേണ്ടി വരുന്നത് ദേശീയ താത്പര്യത്തിന് ചേർന്നതല്ല. ദയവ് ചെയ്ത് ഇന്ത്യയുടെ ശബ്ദം കേൾക്കണം. ഈ നിയമം പിൻവലിക്കുന്നതിനപ്പുറത്തുള്ള ഏത് തീരുമാനവും രാജ്യത്തെ കർഷകരോടുള്ള വഞ്ചന കൂടിയാകും'. അദ്ദേഹം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  21 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  44 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago