സി.എം രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹം; ഹാജരായാല്‍ പലരും കുടുങ്ങുമെന്ന് ഭയം: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായാല്‍ പല ഉന്നതരും കുടുങ്ങുമെന്നും അതുകൊണ്ടാണ് രവീന്ദ്രന് സ്ഥിരം അസുഖം വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സി.എം രവീന്ദ്രന് പോലും ജീവന് ഭീഷണിയുണ്ട്. സുരക്ഷ നല്‍കാനും എയിംസിലെ ഉന്നത മെഡിക്കല്‍ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്‌ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് വ്യക്തമാണ്. സ്വപ്‌നയ്ക്ക് ഭീഷണി ലഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന് പങ്കുണ്ടോയെന്ന് സംശയിക്കണം. അതുപോലെ തന്നെ റിവേഴ്‌സ് ഹവാലയില്‍ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആര്‍ എസ് എസിന്റെ സ്വരമാണ്. അവര്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ ഒരേ തൂവല്‍പക്ഷികളാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."