മോഷ്ടാക്കള്‍ വിലസുന്നു; വള്ളുവമ്പ്രത്ത് മൂന്ന് വീടുകള്‍ കുത്തിത്തുറന്നു
വള്ളുവമ്പ്രം: വള്ളുവമ്പ്രത്തെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കുത്തിതുറന്നത് മൂന്നോളം വീടുകള്‍. വള്ളുവമ്പ്രം ചെമ്പേക്കാട് താമസിക്കുന്ന പുതുക്കുടി മൊയ്തീന്‍, പാലംപടിക്കല്‍ നാലകത്ത് രായിന്‍ കുട്ടി മാസ്റ്റര്‍, കല്ലട്ടിക്കല്‍ അലവിക്കുട്ടി എന്നിവരുടെ വീടുകളിലാണ് കളവിനായി മോഷ്ടാക്കള്‍ കടന്നത്.
മൂന്ന് വീടിന്റെയും വാതില്‍ കുത്തി തുറന്നാണ് അകത്ത് കടന്നത്. മൊയ്തീന്‍ കുട്ടിയുടെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാരിവലിച്ചെറിയുകയും പാത്രങ്ങള്‍ സമീപത്തെ കിണറ്റിലിടുകയും ചെയ്തു. തൊട്ടടുത്ത താമസക്കാരനായ രായിന്‍കുട്ടി മാസ്റ്ററുടെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ മേശപ്പുറത്ത് കിടന്ന മകന്റെ പഴ്‌സ് മാത്രമാണ് മോഷ്ടിച്ചത്.
അകത്തെ മറ്റു വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അലവിക്കുട്ടിയുടെ വീടിന്റെ അകത്ത് മോഷ്ടാക്കള്‍ കടക്കാന്‍ ശ്രമിച്ചതും വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റ് തെളിയിച്ചതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. അന്നേ ദിവസം പെയ്ത കനത്ത മഴയുടെ തക്കംനോക്കിയാണ് കളവിനായി മോഷ്ടാക്കള്‍ സമയം കണ്ടെത്തിയതെന്ന് കരുതുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷണ സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മഞ്ചേരി പൊലിസ് മൂന്ന് വീടുകളിലും പരിശോധന നടത്തി. പരിസരത്തുള്ള സി.സി.ടി.വിയിലെ ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേക്ഷണം ഊര്‍ജിതമാക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."