HOME
DETAILS
MAL
ബാലഭാസ്‌കറിന്റെ മരണം: രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടികയില്‍ പത്തുപേര്‍
backup
July 12 2019 | 10:07 AM
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടുള്ളത്.
ബാലഭാസ്‌കറെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയെടുക്കും. വാഹനാപകടത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തതായി കൊല്ലത്തുവച്ചു കണ്ട യുവാക്കളുടെയും മൊഴിയെടുക്കും. ഈ ആവശ്യത്തിനായി റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ നല്‍കും.
അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് വ്യക്തമാകുന്നതിന് ഇനിയും ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്. പരിശോധന ഫലങ്ങള്‍ ലഭിച്ചശേഷം, വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന് നുണപരിശോധന നടത്തുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."