HOME
DETAILS
MAL
ഫ്ളിപ്കാര്‍ട്ടിലും പിരിച്ചു വിടല്‍
backup
July 29 2016 | 21:07 PM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ കൂട്ട പിരിച്ചുവിടല്‍.ഏത്ര പേരെ പിരിച്ചുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും 300 മുതല്‍ 700 വരേ ആളുകള്‍ക്ക് ജോലി പോകുമെന്നാണ് നിഗമനം. ഇത് സാധാരണ നടപടിയാണെന്നും തൊഴിലാളികളുടെ കഴിവ് വിലയിരുത്തിയ ശേഷമുള്ള പിരിച്ചു വിടലാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാര കമ്പനിയായ ജബോങിനെ ഏഴ് കോടി ഡോളറിന് വാങ്ങുന്ന കാര്യം ഫ്ളിപ്കാര്‍ട്ട് ഇയിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."