സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് ജുഡിഷ്യല്‍ അധികാരം നല്കാന് ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് ജുഡിഷ്യല്‍ അധികാരം നല്കാന് ശുപാര്‍ശ ചെയ്യുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് അധ്യക്ഷന്‍ ഡോ. ഭഗ്വാന് ലാല്‍ സാഹ്നി.
നിലവില്‍ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മാത്രമേ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് കഴിയുന്നുള്ളൂ. പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള അധികാരം കമ്മിഷന് ലഭ്യമാകുന്നില്ല. ജുഡിഷ്യല്‍ അധികാരം ലഭിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും. നേരത്തെ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനും ജുഡിഷ്യല്‍ അധികാരമില്ലായിരുന്നു.
ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങളാണ് കമ്മിഷന് ലഭിക്കുന്നത്. ക്രീമിലെയര്‍ പരിധി നിലവിലെ 8 ലക്ഷത്തില്‍നിന്ന് 12 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് നേരത്തേതന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇത് 15 ലക്ഷമാക്കണമെന്നാണ് നിലവില്‍ ഉയരുന്ന ആവശ്യം. ഇതുസംബന്ധിച്ച് ലഭിച്ച നിവേദനങ്ങളും ആവശ്യങ്ങളും പഠിച്ച് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വരുമാനപരിധി നിശ്ചയിച്ച് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംവരണ ആനുകൂല്യം നിഷേധിക്കുന്നത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."