ജയിലുകളിലെ ഫോണ്‍വിളി, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ഐ.ജി ശ്രീജിത്തിന് അന്വേഷണച്ചുമതല
തിരുവനന്തപുരം:ജയിലു കളിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ജയില്‍ മേധാവി ഋഷിരാജ് സിങ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് തടവുകാര്‍ വ്യാപകമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
റെയ്ഡില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ 70 ഫോണുകളാണ് പിടിച്ചെടുത്തത്. ടി.പി കേസിലെ പ്രതികളുടെയും രാഷ്ട്രീയ കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന സി.പി.എം അനുഭാവികളുടെയും സെല്ലുകളില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. മുന്‍കാലങ്ങളില്‍ റെയ്ഡുകളില്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പൊലിസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സഹാചര്യത്തിലാണ് ഋഷിരാജ് സിങ് സംസ്ഥാന പൊലിസ് മേധാവിക്ക് കത്തുനല്‍കിയത്. സിം കാര്‍ഡുകള്‍ ആരുടെ പേരിലെടുത്തു, ജയിലിനുള്ളില്‍ ഫോണുകള്‍ എത്തിക്കാന്‍ ആരാണ് സഹായം ചെയ്തത്, ആരുടെയൊക്കെ കോളുകളാണ് വന്നത് തുടങ്ങിയവ അന്വേഷിക്കണമെന്നാണ് ജയില്‍ മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചത്. എസ്.പിമാരായ സുദര്‍ശന്‍, ശ്രീനിവാസന്‍, നാലു ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണസംഘം. സൈബര്‍ വിദഗ്ധരെയും ലോക്കല്‍ പൊലിസിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തും.
ജയിലിലെ റെയ്ഡുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 23 കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക. പിടിച്ചെടുത്ത ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. ഫോണ്‍ വിശദാംശങ്ങള്‍ മുഴുവന്‍ പരിശോധിച്ചശേഷം ഫോണ്‍ വിളിച്ചെന്ന് സംശയിക്കുന്ന തടവുകാരെ കോടതിയുടെ അനുമതിയോടെ ചോദ്യംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."