നവാസ് ശരീഫിന്റെ മകളുടെ അഭിമുഖം പ്രക്ഷേപണത്തിനിടെ നിര്‍ത്തിവച്ചു
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പി.എം.എല്‍-എന്‍ നേതാവുമായ മറിയം നവാസിന്റെ അഭിമുഖം പ്രക്ഷേപണത്തിനിടെ സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിച്ചു. വാര്‍ത്താ ചാനലായ ഹം ന്യൂസിലായിരുന്നു മറിയം നവാസിന്റെ അഭിമുഖമുണ്ടായിരുന്നത്. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അധികൃതര്‍ ഇടപെട്ട് മിനിട്ടുകള്‍ക്കുള്ളില്‍ അഭിമുഖം നിര്‍ത്തിവയ്പ്പിച്ചെന്ന് ഹം ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ നദീം മാലിക് ട്വീറ്റ് ചെയ്തു.
ഇത് സംബന്ധിച്ച് ഹം ന്യൂസ് തന്നെ പ്രസ്താവനയിറക്കി. സ്വതന്ത്രവും ഉത്തരവാദിത്വവുമുള്ള മാധ്യപ്രവര്‍ത്തനത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ ഭരണഘടനക്കും ജുഡിഷ്യറി സംവിധാനത്തിനും ഉചിതമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ചാനല്‍ അറിയിച്ചു.
ഇലക്ട്രോണിക് മീഡിയ അതോറിറ്റിയുടെ നാണംകെട്ട നടപടിയാണെന്നും അവിശ്വസനീയ ഫാസിസമാണ് നടക്കുന്നതെന്നും മറിയം കുറ്റപ്പെടുത്തി.
മറിയം ശരീഫിന്റെ വാര്‍ത്താ സമ്മേളനം പ്രക്ഷേപണം ചെയ്യുന്നതിനെ ചാനല്‍ 24, അബ്തക്ക്, കാപിറ്റല്‍ ടി.വി എന്നീ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖം നിര്‍ത്തിവയ്പ്പിച്ചത്. പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിമുഖങ്ങള്‍ കൊടുക്കുന്നതിന് പാകിസ്താനില്‍ കര്‍ശന നിയന്ത്രണമാണിപ്പോഴുള്ളത്. ജൂലൈ ഒന്നിന് പാകിസ്താന്‍ മുന്‍പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ അഭിമുഖം ജിയോ ടിവി പ്രക്ഷേപണം ചെയ്യുന്നതിനിടെ സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."