എസ്.കെ.എസ്.എസ്.എഫ് സമരപ്രഖ്യാപനം ഞായറാഴ്ച
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി സ്‌കൂളില്‍ വീണ്ടും ആണ്‍കുട്ടികള്‍ക്ക് ഫുള്‍കൈ നിരോധിച്ച സംഭവത്തിലും കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്രവേശനത്തിന് വന്ന ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിലും പ്രതിഷേധിച്ച് പരപ്പനങ്ങാടി മേഖല എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സമരപരിപാടികളുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുത്തന്‍പീടിക എം.ഐ സ്‌കൂളില്‍ നടക്കും.
കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ ഫുള്‍കൈ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ഥികളുടെ ഷര്‍ട്ട് അഴിപ്പിച്ചുമാറ്റി കൈ മുറിച്ചു മാറ്റി പരസ്യമായി അപമാനിച്ച സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും സ്‌കൂളിലെ ഇത്തരം ധിക്കാരപരമായ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ മേലാധികാരികള്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നൗഷാദ് ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി അധ്യക്ഷനായി. കെ.പി നാസര്‍ സദ്ദാംബീച്ച്, ശിഹാബ് ചുഴലി, യഅ്ഖൂബ് ഫൈസി ആനങ്ങാടി, മുജീബ് ഫൈസി പാലത്തിങ്ങല്‍, ഇസ്മാഈല്‍ പനയത്തില്‍, കെ.പി നൗഫല്‍ ചാപ്പപ്പടി, മുസ്തഫ ദാരിമി, കെ.പി അഷ്‌റഫ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."