ചെയര്‍പേഴ്‌സനെ അവഹേളിച്ചു; യൂത്ത്‌ലീഗ് നഗരസഭാ ഓഫിസ് ഉപരോധിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തു ഫോണില്‍ സംസാരിച്ച മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസ് ഉപരോധിച്ചു.
ഫോണില്‍ അവഹേളിച്ച് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നേരത്തെ നടപടിക്കു വിധേയയായ ഗ്രേഡ് ഓവര്‍സിയര്‍ ഏതാനും ദിവസം മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഓവര്‍സിയറുടെ പരാമര്‍ശം സംബന്ധിച്ചുപൊലിസില്‍ പരാതി നല്‍കുമെന്നും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത്, മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ജലീല്‍ തുരുത്തി, ഫിറോസ് അഡ്ക്കത്ത്ബയല്‍, അഷ്ഫാഖ് തുരുത്തി, ഖലീല്‍ ശൈഖ്, മുജീബ് തായലങ്ങാടി, എന്‍.എം സിദ്ധീഖ്, മമ്മു ചാല, റസാഖ് ബെദിര, ബഷീര്‍ കടവത്ത്, നാസര്‍ ചാലക്കുന്ന്, ഹാരിസ് ബ്രദേര്‍സ്, കെ.ജി ഹാരിസ്, റിനാസ്, റഷീദ് ബെദിര, ഹാഷിംപിലാത്തി, അസ്‌ലം അട്ക്കത്ത്ബയല്‍, ഹമീദ് ചേരങ്കൈ, ഹസൈനാര്‍ താനിയത്ത്, ഇഖ്ബാല്‍ ബാങ്കോട്, സമദ് കൊല്ലമ്പാടി, റഷീദ് ബെദിര, ഹസൈന്‍ തളങ്കര, ഫിറോസ് കടവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."