നീറ്റ് പരീക്ഷ റദ്ദാക്കില്ല; ഓണ്‍ലൈന്‍ മാതൃക പരിഗണനയിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാന്‍.പരീക്ഷ റദ്ദാക്കിയാല്‍ അത് രാജ്യത്തെ ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രവേശന പരീക്ഷകളെ കുറിച്ചു ആശങ്കകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി അദ്ദേഹം എത്തിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷയുടെ ചുമതല. നിലവിലെ സാഹചര്യത്തില്‍ പരീക്ഷ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ നീറ്റ് പരീക്ഷ മൂന്ന് തവണ നീട്ടിവെച്ചിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനും അവസരം നല്‍കിയിരുന്നു. അതേസമയം, സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവെക്കുന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."