HOME
DETAILS

വൈക്കം ബോട്ടുജെട്ടിക്ക് അവഗണന മാത്രം

  
backup
July 29 2016 | 21:07 PM

%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9c%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d



വൈക്കം : സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന്റെ ഏറ്റവും ലാഭകരമായ ഫെറികളില്‍ ഒന്നായ വൈക്കത്തിന് എന്നും അവഗണന മാത്രം. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ മാറിമാറി ഭരിക്കുമ്പോഴും വൈക്കം ബോട്ട് ജെട്ടിയോട് വിവേചനപരമായ നിലപാടുകളാണ് വര്‍ഷങ്ങളായി അധികാരികള്‍ സ്വീകരിക്കുന്നത്. രാജഭരണകാലത്ത് സ്ഥാപിതമായ പഴയ ബോട്ടുജെട്ടിക്ക് പകരം സമീപത്തുതന്നെ പണികഴിപ്പിച്ച പുതിയ ജെട്ടിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ അധികാരികള്‍ തയാറാകുന്നില്ല.
വിശാലമായ ജെട്ടി പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇഴജന്തുക്കളും തെരുവ് നായ്ക്കളുമെല്ലാം ഇവിടെ നിറയുന്നു. വേമ്പനാട്ടു കായലിനോട് ചേര്‍ന്നു കിടക്കുന്ന ഈ ജെട്ടിയില്‍ ഏറെ വികസനസാധ്യതകളുണ്ട്. ഇതിനെയൊന്നും പ്രയോജനപ്പെടുത്തുവാന്‍ ജലഗതാഗത വകുപ്പ് തയ്യാറാകുന്നില്ല.
വകുപ്പിന് ഇതിന് ഫണ്ടില്ലെങ്കില്‍ ടൂറിസം വകുപ്പിനെ സമീപിച്ച് ജെട്ടിയില്‍ വികസനപദ്ധതികള്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുവഴി ടൂറിസത്തെ അടിസ്ഥാനമാക്കി വേമ്പനാട്ടു കായലിലൂടെ പുതിയ ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ കഴിയും. ഇത്തരത്തില്‍ പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവന്നാല്‍ വന്‍വരുമാനം ജലഗതാഗതവകുപ്പിന് ലഭിക്കുമെന്നിരിക്കെയാണ് ഈ അവഗണന. പുതിയ ബോട്ടുജെട്ടി പണികഴിപ്പിച്ചപ്പോള്‍ ഏറെ പ്രാധാന്യമുള്ള പഴയ ബോട്ടുജെട്ടിയെ പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന് ജലഗതാഗത വകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും എല്ലാം ജലരേഖയായി മാറി.
പഴയ ബോട്ടുജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും തീര്‍ത്തും ദയനീയമാണ്. വരുമാനലഭ്യതയില്‍ ഫെറി മികച്ചതാണെങ്കിലും ഇവിടെ സര്‍വീസ് നടത്തുന്ന മിക്ക ബോട്ടുകളും കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലാണ്. സംസ്ഥാനത്തെ ഭരണമാറ്റം ബോട്ട്‌ജെട്ടിയുടെ കാര്യത്തിലും പ്രതിഫലിക്കുമെന്ന് യാത്രക്കാര്‍ കരുതുന്നു. മന്ത്രിയുമായി സി.കെ ആശ എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ വൈക്കം-എറണാകുളം എ.സി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും, വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ്ജ ബോട്ടും അനുവദിക്കുമെന്ന് ഉറപ്പുലഭിച്ചിരുന്നു. ഈ ഉറപ്പുകള്‍ നടപ്പിലായാല്‍ വൈക്കം ബോട്ട്‌ജെട്ടിയുടെ വികസനരംഗത്തെ ചുവടുവെയ്പ്പുകള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago