'കൂട്ടത്തിലെ കരിങ്കാലികളെ ബി.ജെ.പിക്ക് പേടിയാണ്'; വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഭൂരിപക്ഷം തെളിയിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. ബി.ജെ.പിയില്‍ കരിങ്കാലികളുണ്ടെന്നാണ് സിദ്ധരാമയ്യയുടെ വാദം.
സഖ്യത്തിലെ 16 എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും രാജിവച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് വെള്ളിയാഴ്ച സഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചത്.
കൂട്ടത്തിലെ 'കരിങ്കാലി'കളെ ബി.ജെ.പിക്ക് പേടിയാണെന്നും തങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതിനിടെ, വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഇരു പാര്‍ട്ടികളും തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ചാക്കിട്ടുപിടുത്തം ഒഴിവാക്കാനാണ് റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്.
അതേസമയം, എം.എല്‍.എമാരുടെ രാജി ഇതുവരെ സ്പീക്കര്‍ രമേശ് കുമാര്‍ സ്വീകരിച്ചിട്ടില്ല. ചൊവ്വാഴ്ച വരെ ഇതില്‍ തീരുമാനമെടുക്കേണ്ടെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ട്. ഇവരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഖ്യസര്‍ക്കാര്‍ അംഗങ്ങളുടെ എണ്ണം 118 ല്‍ നിന്ന് 100 ആയി കുറയും. ഒപ്പം സഭയിലെ ഭൂരിപക്ഷ സംഖ്യ 113 ല്‍ നിന്ന് 105 ആയി കുറയും. ഇതോടെ 105 അംഗങ്ങളുള്ള ബി.ജെ.പി ഭൂരിപക്ഷ പാര്‍ട്ടിയാവും. ഒപ്പം രണ്ട് സ്വതന്ത്രരെ കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."