HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് മന്ത്രി
backup
September 30 2018 | 11:09 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
പിരിച്ചുവിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കും. കൂടാതെ തൊഴിലാളികളുടെ മറ്റു ആവശ്യങ്ങള്‍ പരിശോധിച്ച് അനുയോജ്യമായ തീരുമാനങ്ങളെടുക്കുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ മറ്റു തൊഴില്‍പ്രശ്നങ്ങളില്‍ 17ന് സെക്രട്ടറി തല ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന് സമരത്തിന് നോട്ടീസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."