പുണ്യ മദീനയോട് സലാം ചൊല്ലി ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയില്‍
ജിദ്ദ: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹാജ്ജിമാരുടെ മക്ക പ്രയാണം തുടങ്ങി. ജൂലൈ നാലിന് മദീനയിലെത്തിയ ആദ്യ സംഘത്തിലെ 2521 തീര്‍ഥാടകരാണ് മദീനയിലെ എട്ടു ദിവസത്തെ താമസത്തിനു ശേഷം വെള്ളിയാഴ്ച ജുമഅക്ക് ശേഷം മക്കയിലേക്ക് തിരിച്ചത്. ഇവര്‍ രാത്രി 11 മണിയോട് മക്കയിലെത്തിയത്. ഇവരെ ഇന്ത്യന്‍ ഹജ്ജ് മിഷനും വിവിധ സംഘടനകളും വന്‍ വരവേല്ഡപ്പാണ് ഹാജിമാര്‍ക്ക് നല്‍കിയത്. ഇവര്‍ ഹജിനു ശേഷം ജിദ്ദ വഴിയായിരിക്കും നാട്ടിലേക്കു മടങ്ങുക. ദല്‍ഹി, ഗുവാഹതി, ഗയ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍നിന്നുമെത്തിയ തീര്‍ഥാടകരാണ് ആദ്യ ദിനം മക്കയിലെത്തിയത്.
ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദല്‍ഹിയില്‍ നിന്നുള്ളവരാണ് 1767 ഹാജിമാര്‍. കുറവ് ഗുവാഹതിയില്‍നിന്നുള്ള 150 പേരും. മദീനയില്‍നിന്ന് ബസ് മാര്‍ഗമാണ് ഹാജിമാരുടെ മക്ക യാത്ര. ഇതിനായി ആധുനിക സൗകര്യങ്ങളുള്ള പുതിയ മോഡല്‍ ബസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് ഹജ് കമ്മിറ്റി വഴിയെത്തുന്ന 1,40,000 തീര്‍ഥാടകരില്‍ 63,000 തീര്‍ഥാടകര്‍ മദീനയിലാണെത്തുന്നത്. ഇവരുടെ മദീനയിലേക്കുള്ള വരവ് ഈ മാസം 21 വരെ തുടരും. ഇതില്‍ കേരളത്തില്‍നിന്നുള്ള 13,472 ഹാജിമാരും ഉള്‍പ്പെടും. കരിപ്പൂരില്‍നിന്ന് ഏഴാം തീയതി മുതലാണ് ഹാജിമാര്‍ എത്താന്‍ തുടങ്ങിയത്. ഇവര്‍ 15 മുതല്‍ മക്കയിലേക്ക് മടങ്ങാന്‍ തുടങ്ങും. നെടുമ്പാശ്ശേരിയില്‍നിന്നുള്ള ആദ്യ സംഘം 14 ന് മദീനയിലെത്തും. 14 മുതല്‍ 17 വരെയാണ് കൊച്ചി സര്‍വീസ്. കരിപ്പൂരില്‍നിന്നുള്ള ഹാജിമാരുടെ വരവ് 20 വരെയുണ്ടാകും.
സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഇന്ത്യയില്‍നിന്നും ഈ വര്‍ഷം 60,000 തീര്‍ഥാടകരാണ് എത്തുന്നത്. ഇതില്‍ കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരുടെ വരവ് തുടരുകയാണ്. ഇവരില്‍ അധികപേരും മക്കയിലേക്കാണ് വരുന്നത്. ഹജ് തുടങ്ങുന്നതിന് പത്തു ദിവസം മുമ്പായിരിക്കും ഇവരുടെ മദീന യാത്ര. ഇന്ത്യയില്‍നിന്ന് ഹജ് കമ്മിറ്റി വഴി ഇതുവരെ മദീനയിലെത്തിയ ഹാജിമാരുടെ എണ്ണം അരലക്ഷം കടന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 5,000 ഓളം പേരും പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട്.
ഹാജിമാരില്‍ ഭൂരിപക്ഷം പേരും അസീസിയ കാറ്റഗറിയിലാണ് താമസിക്കുക. ഹജ് കമ്മിറ്റി വഴിയുള്ള ഹാജിമാരില്‍ 1,21,990 തീര്‍ഥാടകരും അസീസിയയില്‍ താമസിക്കുന്നതിനാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഹറമില്‍നിന്ന് 1000 മീറ്റര്‍ പരിധിക്കകത്തായി വരുന്ന എന്‍.സി. എന്‍.ടി കാറ്റഗറിയില്‍ ഇത്തവണ 15,772 ഹാജിമാരാണുള്ളത്. ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനാവില്ല. ഭക്ഷണത്തിന് പൂര്‍ണമായും ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരും. ഹറമിലേക്ക് പോകുന്നതിന് വാഹന സൗകര്യവും ഉണ്ടാവില്ല.
അതേസമയം അസീസിയയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനും ഹറമിലേക്ക് പോകുന്നതിന് 24 മണിക്കൂറും ബസ് സൗകര്യവും ഉണ്ടാകും. ഹൈദരാബാദ്, ടോങ്ക്, ഭോപാല്‍, ആര്‍കോട്ട്, ബൊഹറ റൂബാത്തുകളിലായി 2319 തീര്‍ഥാടകര്‍ക്കും താമസിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
അതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള തീര്‍ത്ഥയാത്രയുടെ പുണ്യം തേടിയത്തെിയ ഹാജിമാരുടെ എണ്ണം ലക്ഷം കവിഞ്ഞതായി സഊദി ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു. 1,29, 442 ഹജ്ജ് തീര്‍ത്ഥാടകരാണ് ഇതുവരെയായി എത്തിയത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. ഇതില്‍ 44526 തീര്‍ത്ഥാടകര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയും 84833 തീര്‍ത്ഥാടകര്‍ മദീനയിലുമാണ് ഇറങ്ങിയത്. ജിദ്ദ, മദീന വഴിയുള്ള ഹജ്ജ് വിമാനങ്ങളുടെ വരവ് തുടരുകയാണ്. 8.5 ലക്ഷം തീര്‍ത്ഥാടകര്‍ ജിദ്ദ വഴിയത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ വഴി തീര്‍ത്ഥാടകരുടെ വരവ് തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളല്‍ ഈജിപ്ത്, സുഡാന്‍ എന്നീ രാജ്യങ്ങളിലെ കപ്പല്‍ വഴിയുള്ള തീര്‍ത്ഥാടകരുടെ വരവ് തുടങ്ങുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."