HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ സുപ്രിംകോടതി

  
backup
September 30 2018 | 18:09 PM

election-commission-supreme-court-spm-editorial

ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെ സുപ്രിംകോടതി കഴിഞ്ഞ ദിവസം താക്കീത് ചെയ്തിരിക്കുകയാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതു സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന് താക്കീത് നല്‍കിയത്. കമ്മിഷന്‍ വിശ്വാസ്യത നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിക്ക് ഓര്‍മിപ്പിക്കേണ്ടി വന്നുവെന്നത് നമ്മുടെ ജനാധിപത്യ ഭരണസമ്പ്രദായം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയെയാണ് അടയാളപ്പെടുത്തുന്നത്.
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാരെയാണ് പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ജയ ഠാക്കൂര്‍ ആണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒട്ടേറെ വോട്ടര്‍മാരെ കമ്മിഷന്‍ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാന്‍ അമാന്തിക്കുകയായിരുന്നു. ഇതിനെതിരേ പ്രതികരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍, കമ്മിഷന്‍ എന്‍.കെ.ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന കാലഘട്ടത്തെ മാതൃകയാക്കണമെന്ന് ഓര്‍മപ്പെടുത്തിയത്. എന്‍.കെ ശേഷനു ശേഷം വന്ന പല മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചില കമ്മിഷണര്‍മാരും തെരഞ്ഞെടുപ്പ് പ്രക്രിയ എന്തുമാത്രം മലീമസമാക്കി എന്നതിലേക്കാണ് ജസ്റ്റിസുമാര്‍ പരോക്ഷമായി പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനറായി എ.കെ അചല്‍ കുമാര്‍ ജ്യോതി 2017 ല്‍ നിയമിതനായതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജനാധിപത്യ ഭരണസമ്പ്രദായത്തെ തന്നെ കടപുഴക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിരവധി ആരോപണങ്ങളാണ് അചല്‍കുമാര്‍ ജ്യോതിക്കു നേരെ ഉയര്‍ന്നു വന്നിരുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു അചല്‍ കുമാര്‍ ജ്യോതി. മോദി പ്രധാനമന്ത്രിയായപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറായി നിയമിച്ചതു തന്നെ വോട്ടിങിലും തെരഞ്ഞെടുപ്പുകളിലും കൃത്രിമം കാണിച്ചു ജനാധിപത്യ ഭരണസംവിധാനത്തെ തന്നെ അട്ടിമറിക്കാന്‍ ലക്ഷ്യംവച്ചായിരുന്നു. തന്റെ പ്രവര്‍ത്തന കാലയളവില്‍ ആ ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടി അചല്‍ കുമാര്‍ ജ്യോതി നന്നായി പണിയെടുത്ത് മോദിയോടുള്ള കൂറ് പരമാവധി പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ചിലതാണ് ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അചല്‍ ജ്യോതികുമാര്‍ അവലംബിച്ച നയം. രണ്ടു സംസ്ഥാനങ്ങളിലേക്കും ഒരേദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതിനു പകരം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും എന്നാല്‍ വോട്ടെണ്ണല്‍ രണ്ടു സംസ്ഥാനങ്ങളിലും ഒരേ ദിവസമായി നിജപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ ചട്ടമനുസരിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ പാടില്ല. ഫണ്ടുകളും പദ്ധതികളും പ്രഖ്യാപിക്കാന്‍ പാടില്ല. വികസന പ്രവര്‍ത്തനങ്ങളെന്ന പേരില്‍ ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പാടില്ല. ഇങ്ങനെയുള്ള നിരവധി നിബന്ധനകള്‍ മറികടക്കാനായിരുന്നു ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത്. ഈ അവസരം നരേന്ദ്ര മോദി ഉപയോഗപ്പെടുത്തുകയും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലി നടത്തുകയും നിരവധി വാഗ്ദാനങ്ങള്‍ ചൊരിയുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്താനിരുന്ന പത്രസമ്മേളനം അചല്‍ ജ്യോതി കുമാര്‍ തടയുകയും ചെയ്തു.


തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ പരസ്യമായി അട്ടിമറിച്ചുള്ള അചല്‍ ജ്യോതി കുമാറിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തു വരികയുമുണ്ടായി. ആര്‍ക്ക് വോട്ട് ചെയ്താലും താമര ചിഹ്നത്തില്‍ വോട്ട് പതിയുന്നതിനെതിരേയും പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വരികയുണ്ടായി. വോട്ടിങ് സമ്പ്രദായം ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് 17പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. ഈ നിവേദനത്തിന് ഇതുവരെ ഫലമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കണമെന്ന അടിസ്ഥാന തത്വത്തില്‍ ഊന്നി ഭൂരിപക്ഷം രാഷ്ട്രങ്ങളും ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നുവെന്ന പരാതി ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിച്ചിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി കമ്മിഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബി.ജെ.പി വക്താവ് പ്രഖ്യാപിച്ചതും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പിക്കു മുന്നില്‍ അചല്‍ കുമാര്‍ ജ്യോതി അടിയറ വച്ചത്. ആം ആദ്മിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പി സര്‍ക്കാറിനെ പ്രീതിപ്പെടുത്തിയെങ്കിലും കോടതി ഇടപെട്ട് അത് റദ്ദാക്കി. അചല്‍ കുമാര്‍ ജ്യോതി ഗുജറാത്ത് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചിട്ടും അനധികൃതമായി സര്‍ക്കാര്‍ ബംഗ്ലാവ് കൈവശംവച്ചു വരികയായിരുന്നു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ഏതെങ്കിലും സംസ്ഥാന ഭരണകൂടങ്ങളുടെ സൗജന്യം അനുഭവിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴായിരുന്നു നഗ്‌നമായ ഈ നിയമലംഘനം.
അസമില്‍ വ്യാജ പൗരത്വം ആരോപിച്ചു ലക്ഷകണക്കിന് മുസ്‌ലിംകളെ തെരഞ്ഞെടുപ്പുകളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സംഘ്പരിവാര്‍ നിഗൂഢമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടയില്‍ തന്നെയാണ് വ്യാജ മേല്‍വിലാസത്തില്‍ 60 ലക്ഷം ആളുകളെ വോട്ടര്‍ പട്ടികയില്‍ സംഘ്പരിവാര്‍ ചേര്‍ത്തിരിക്കുന്നത്. ഭരണ ഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനുകളെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര ജനാധിപത്യ ഭരണ സമ്പ്രദായത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. രാജ്യമൊട്ടാകെ ബി.ജെ.പി ഭരണത്തിനെതിരേ പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ ഭരണഘടനയെ തന്നെ തകര്‍ക്കാനും അതുവഴി തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യാനുമുള്ള പ്രവര്‍ത്തനത്തിലാണിപ്പോള്‍ ബി.ജെ.പി. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വ്യാജ വോട്ടര്‍മാരെ കുത്തിനിറച്ച് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇതിന്റെ ഭാഗമായിട്ട് വേണം കാണാന്‍.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago