HOME
DETAILS
MAL
വിംബിള്‍ഡണില്‍ സെറീനയെ അട്ടിമറിച്ച് സിമോണ ഹാലെപിന് കിരീടം
backup
July 13 2019 | 14:07 PM
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ റുമാനിയന്‍ താരം സിമോണ ഹാലെപിന് യു.എസ് താരം സെറീന വില്യംസിനെതിരേ അട്ടിമറി ജയം. നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ നിലംപരിശാക്കിയാണ് കിരീടം നേടുന്ന ആദ്യ റൊമാനിയന്‍ താരമേന്ന റെക്കോര്‍ഡ് സിമോണ തന്റെ പേരില്‍ കുറിച്ചത്. 6-2,6-2 സെറ്റുകള്‍ക്കായിരുന്നു വിജയം. സിമോണയുടെ കരിയറിലെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണ്‍ കിരീടം നേടിയിരുന്നു. 2015ല്‍ യു.എസ് ഓപണ്‍ സെമിഫൈനല്‍ വരെയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."