എം.ജി സര്‍വകലാശാല
നാലാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി (സി.എസ്.എസ് - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി, 2012ന് മുന്‍പുള്ള അഡ്മിഷന്‍ നോണ്‍ സി.എസ്.എസ് സപ്ലിമെന്ററി മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് മൂന്നു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
പ്രോജക്ട്
ഇവാല്വേഷന്‍
വൈവാ വോസി:
അപേക്ഷാ തിയതി
പത്തനംതിട്ട യൂനിവേഴ്‌സിറ്റി കോളജ് ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസിലെ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (2013 ബാച്ച്) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാല്വേഷനും, വൈവാ വോസിയ്ക്കും പിഴകൂടാതെ ഓഗസ്റ്റ് നാല് വരെയും 50 രൂപ പിഴയോടെ അഞ്ച് വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 9 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2016 ഏപ്രില്‍ മാസം നടത്തിയ നാലാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (2011 അഡ്മിഷന്‍ റഗുലര്‍ 2011ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുട ഫലം പ്രസിദ്ധപ്പെടുത്തി. അങ്കമാലി എസ്.എം.ഇ യിലെ അനിതാ പോള്‍ (24513450), തേവര എസ്.എം.ഇയിലെ സജില പി. എസ് (23423450), അങ്കമാലി എസ്.എം.ഇ യിലെ അനുജ എ. അജിത് (23383450) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
2016 ഏപ്രില്‍ മാസം നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
ലാറ്ററല്‍ എന്‍ട്രി
സ്‌പോട്ട് അഡ്മിഷന്‍
തൊടുപുഴ യൂനിവേഴ്‌സിറ്റി കോളജില്‍ 2016-17 വര്‍ഷത്തേക്കുള്ള ബി.ടെക് ലാറ്ററല്‍ എന്‍ട്രി മാനേജ്‌മെന്റ് സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 9ന് നടത്തും. വിദ്യാര്‍ഥികള്‍ ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് കോളജില്‍ ഹാജരാകണം. ട്യൂഷന്‍ ഫീസ് 65000 രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-256222, 9447752787.
എം.ബി.എ:
എസ്.സി.എസ്.ടി.
വിഭാഗം സീറ്റൊഴിവ്
എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ 2016-18 വര്‍ഷത്തേയ്ക്കുള്ള എം.ബി.എ കോഴ്‌സില്‍ എസ്.സി.എസ്.ടി. വിഭാഗത്തില്‍ ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ക്യാറ്റ്, മാറ്റ്, കെ.മാറ്റ്, സി മാറ്റ് എന്നീ പരീക്ഷകളില്‍ യോഗ്യത നേടിയിട്ടുള്ള എസ്.സി.എസ്.ടി. വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ്, ടി.സി, കോഴ്‌സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ ഒന്‍പതിന് അതിരമ്പുഴ കാമ്പസിലെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ രക്ഷാകര്‍ത്താവിനൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍ 0481-2732288.
ജേര്‍ണലിസം
സീറ്റൊഴിവ്
എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്മ്യൂനിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ എം.എ (ജെ.എം.സി) കോഴ്‌സിലേക്ക് ജനറല്‍വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി.എസ്.ടി. വിഭാഗത്തിനും ഓരോ സീറ്റ് ഒഴിവുണ്ട്. ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്കുള്ളവര്‍ (എസ്.സി.എസ്.ടി വിഭാഗത്തിന് 40 ശതമാനം) മാര്‍ക്ക് ലിസ്റ്റും മറ്റ് രേഖകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 0481-2732570.
എം.ഫാം സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന 2016-17 അധ്യയന വര്‍ഷത്തെ എം.ഫാം ഫാര്‍മസ്യൂട്ടിക്‌സ് കോഴ്‌സിലേക്ക് എസ്.സി വിഭാഗത്തില്‍ ഒരു സീറ്റൊഴിവ് ഉണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലെ എസ്.എം.ഇ ഡയറക്ടറുട ഓഫീസില്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: ംംം.ാെല.ലറൗ.ശി ഫോണ്‍ 0481-6061012.
എസ്.എം.ഇ ക്ലാസുകള്‍ ഓഗസ്റ്റ് ഒന്നിന്
ആരംഭിക്കും
എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ 2016-17 അധ്യയന വര്‍ഷത്തേക്കുള്ള ബി.ഫാം, എം.ഫാം കോഴ്‌സുകളുടെ ക്ലാസൂകള്‍ ആഗസ്റ്റ് 1ന് ആരംഭിക്കും. അഡ്മിഷന്‍ ലഭിച്ചവര്‍ രക്ഷിതാക്കളോടൊപ്പം അഡ്മിറ്റ് കാര്‍ഡുമായി അന്നേ ദിവസം രാവിലെ 9.30 ന് അതത് സെന്ററുകളില്‍ എത്തിച്ചേരണം. ഫോണ്‍ 0481-6061014, 6061017.
യുവജനോത്സവ
വിജയികള്‍ക്കുള്ള
ക്യാഷ് അവാര്‍ഡ്
വിതരണം
എം.ജി സര്‍വകലാശാല യുവജനോത്സവ (ധ്വനി 2015, സപര്യ 2016) വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി എറണാകുളത്ത് വച്ച് വിതരണം ചെയ്യുന്നു. അര്‍ഹരായവര്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രങ്ങളോടുകൂടിയ മുന്‍കൂര്‍ രസീത് ഓഗസ്റ്റ് 12ന് മുന്‍പായി അതിരമ്പുഴ കാംപസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസസിന്റെ ഒാഫിസില്‍ എത്തിക്കണം. രണ്ട് യുവജനോത്സവങ്ങളുടെയും പ്രത്യേകം പ്രത്യേകം രസീതുകള്‍ സര്‍വകലാശാല വെബ് സൈറ്റിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസസ് ലിങ്കില്‍ ലഭ്യമാണ്.
കേരള സര്‍വകലാശാല വിവിധ യു.ജി, പി.ജി, ബി.ടെക് കോഴ്‌സുകളില്‍പഠിക്കുന്ന വിദ്യാര്‍ഥികളില്‍ യൂനിവേഴ്‌സിറ്റി മെരിറ്റ് സ്‌കോളര്‍ഷിപ്പിന് (2015-16) അര്‍ഹരായവരുടെ ലിസ്റ്റ് അഫിലിയേറ്റ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ സര്‍വകലാശാല പഠനവകുപ്പുകളിലെ മേധാവികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 10 വരെ നീട്ടി. നിയമങ്ങളും പ്രെഫോര്‍മയും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി)റീംിഹീമറ െഎന്ന ലിങ്കില്‍ ലഭിക്കും.
എം.ബി.എ ടൈംടേബിള്‍
ഓഗസ്റ്റ് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം - ഫുള്‍ടൈം, പാര്‍ട്ട് ടൈം, യു.ഐ.എം - സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ് - അഡീഷണല്‍ ചാന്‍സ്) പരീക്ഷയുടെയും ഓഗസ്റ്റ് അഞ്ചിന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം - ഫുള്‍ടൈം, പാര്‍ട്ട് ടൈം, യു.ഐ.എം - സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയുടെയും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
എം.എസ്‌സി
കംപ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിലും രണ്ടാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 11, 12 തിയതികളിലും നടത്തും. കാര്യവട്ടം സി.സി.എഫ്, കൊല്ലം യു.ഐ.ടി എന്നിവിടങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
എം.എസ്‌സി
കംപ്യൂട്ടര്‍ സയന്‍സ്
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (2014-16) വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് അഞ്ചിന് കേസ് സ്റ്റഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."