വ്യാപാര സ്ഥാപനങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം നിര്‍ബന്ധം
ചെങ്ങന്നൂര്‍: നഗരസഭാ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപങ്ങളും ഉറവിട മാലിന്യ സംസ്‌ക്കരണം ഏര്‍പ്പെടുത്തേണ്ടതാണെന്ന് നഗരസഭ.
നഗരസഭയുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, വിവാഹ ഹാളുകള്‍, ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന മാളുകള്‍ വ്യാപാര സമുച്ഛയങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സിനിമ തീയറ്ററുകള്‍, വസ്ത്രശാലകള്‍, പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങള്‍ കേറ്ററിങ് യൂനിറ്റുകള്‍, ബേക്കറി, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍ വിവിധ കാന്റീനുകള്‍ എന്നിവടങ്ങളിലെ മാലിന്യങ്ങള്‍ തരംതിരിച്ചു ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിച്ചു ഉറവിടത്തില്‍ ഫലപ്രദമായി സംസ്‌കരിക്കുന്നതിന് ബയോ ബിന്‍, ഐയ്‌റോബിക് ബിന്‍, ബയോ ഗ്യാസ് പ്ലാന്റ് തുടങ്ങിയ അനുയോജ്യമായ സംവിധാനങ്ങളിലൂടെ സംസ്‌കരിക്കേണ്ടതാണ്.
ഉറവിട മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതാണെന്നും പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന ഇത്തരം സ്ഥാപങ്ങള്‍ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ ഫലപ്രദമായി സംസ്‌കരിക്കുന്നതിനു അനുയോജ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
മാലിന്യങ്ങള്‍, മലിനജലം എന്നിവ പൊതുസ്ഥലത്തോ, ഓടയിലോ നിക്ഷേപിക്കുന്നതോ തുറന്നു വിടുന്നതോ 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്-337, 340 (2) വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഒക്ടോബര്‍ മാസം മുതല്‍ പരിശോധ കര്‍ശനമാക്കുമെന്നും പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി പിഴ ചുമത്തുകയും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."