പരിസ്ഥിതി ദിനം വനംവകുപ്പ് രണ്ടരലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും
കല്‍പ്പറ്റ: ജൂണ്‍ അഞ്ചിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ജില്ലയിലെ സമൂഹിക വനവല്‍കരണ വിഭാഗം പൊതുജനങ്ങള്‍ക്ക് നട്ടുവളര്‍ത്താനായി രണ്ടരലക്ഷം തൈകള്‍ നല്‍കും.
ബത്തേരിയിലെ കുന്താണി, മാനന്തവാടിയിലെ ബേഗൂര്‍, കല്‍പ്പറ്റയിലെ ചുഴലി എന്നീ നഴ്‌സറികളാണ് വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുള്ളത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, മത-സാമൂഹിക സംഘടകള്‍, സന്നദ്ധ സംഘടനകള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവ ജൂണ്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണത്തിന് നല്‍കും. ഇത്തവണ വാങ്ങുന്ന തൈകള്‍ നട്ടുവളര്‍ത്തുമെന്ന ഉറപ്പില്‍ മാത്രമേ വിതരണം നടത്തൂ.
26 മുതല്‍ വിവിധ സ്‌കൂള്‍, കോളജ് അധികാരികള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ തൈകള്‍ നഴ്‌സറികളില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. ജൂണ്‍ അഞ്ച് വരെ നടക്കുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്കുമാത്രമേ സൗജന്യ വിതരണം ഉള്ളൂ. അതിനുശേഷം ചെറിയ തൈകള്‍ക്ക് 17 രൂപാ നിരക്കിലും വലിയ തൈകള്‍ക്ക് 45 രൂപാ നിരക്കിലും തുക ഈടാക്കും.
വനംവകുപ്പിന്റെ വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് ലക്കിടി നവോദയാ സ്‌കൂളില്‍ 10.30ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."