HOME
DETAILS
MAL
ഫറോക്ക് താലൂക്ക് ആശുപത്രി: കിടത്തി ചികിത്സ തിങ്കളാഴ്ച ആരംഭിക്കും
backup
July 29 2016 | 23:07 PM
ഫറോക്ക്: താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച കിടത്തി ചികിത്സ ആരംഭിക്കും. രണ്ടുതവണ തിയതി പ്രഖ്യാപിച്ച് ആവശ്യമായി ഡോക്ടര്‍മാരെ ലഭിക്കാത്തതു കാരണം മാറ്റിവച്ച ഉദ്ഘാടനമാണ് തിങ്കളാഴ്ച നടക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള നാല് ഡോക്ടര്‍മാര്‍ക്കു പുറമെ ഒരു ഡോക്ടറുകൂടി തിങ്കളാഴ്ച മുതല്‍ ചാര്‍ജെടുക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ മറ്റു ജീവനക്കാരെ നിത്യവേതനത്തിന് ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയിലാണ് ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിച്ചുവെന്നല്ലാതെ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടിയൊന്നുമുണ്ടായിരുന്നില്ല. എല്ലാ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും താലൂക്ക് ആശുപത്രി ഐ.പി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."