മദ്യ മുതലാളിമാരുടെയും രാഷ്ട്രീക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്ത്: ബിഷപ്
കോഴിക്കോട്: മദ്യ മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുക്കെട്ട് നാടിനാപത്താണെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. രാഷ്ട്രീയ നേതാക്കള്‍ മദ്യ മുതലാളിമാരുടെ വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത് ഇവരുടെ കൂട്ടുക്കെട്ടിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷനായി. കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. തോമസ് പനയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, സിസ്റ്റര്‍ മരിയ ധന്യ എ.സി, എം.ഡി റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി രാജു, ഫാ. ഡാനി ജോസഫ്, ഇസബെല്‍ ആന്‍ മാത്യു, ദീപ്തി മെറിന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."