കോര്‍പറേഷന്‍ വികസന സെമിനാര്‍ അംഗീകരിച്ച പദ്ധതികള്‍ക്കെതിരേ പ്രതിപക്ഷം
കണ്ണൂര്‍: സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ക്കു വിരുദ്ധമായി വിളിച്ചുചേര്‍ത്ത കോര്‍പറേഷന്‍ വികസന സെമിനാര്‍ അംഗീകരിച്ച പദ്ധതികള്‍ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എ.ഡി.എം മുഹമ്മദ് യൂസഫിന് നിവേദനം നല്‍കി.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനു പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ 5.2(6)(11)ല്‍ 201617ലെ സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി രേഖ തയ്യാറാക്കേണ്ടത്. ഈ മാര്‍ഗരേഖയിലെ നിര്‍വചനങ്ങള്‍ പരിഗണിക്കാതെയാണ് പദ്ധതികള്‍ അംഗീകരിച്ചത്. 15ന് കരട് പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിന്
വിളിച്ച് ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ സ്പി
ല്‍ ഓവര്‍ പ്രൊജക്ട് വിവരങ്ങളൊന്നും കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിരുന്നില്ല. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി കൗണ്‍സില്‍ തീരുമാനം എടുക്കുകയും ചെയ്തിട്ടില്ലെന്നും ഈ വിഷയം ചര്‍ച്ചക്ക് കൊണ്ട് വരണമെന്ന് മെംബര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു,
എന്നാല്‍ മേയര്‍ ഇക്കാര്യം ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷം അവ കരട് പദ്ധതിയില്‍ രേഖപ്പെടുത്തി വികസന സെമിനാര്‍ നടത്തിയാല്‍ മതിയെന്ന് 19ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരമുള്ള ആവശ്യം പരിണിക്കാതെ 22ന് കരട് പദ്ധതി രേഖയില്‍ സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ചേര്‍ത്തുവച്ച് വികസന സെമിനാര്‍ നടത്തുകയായിരുന്നു. ഈ നടപടി ജനകീയാസൂത്രണത്തിന്റെ അന്തസത്തയും സുതാര്യതയും നഷടപ്പെടുത്തിയെന്നും മാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയത്. 22ന് ചേര്‍ന്ന വികസന സെമിനാര്‍ അംഗീകരിച്ച പദ്ധതികള്‍ പരിഗണിക്കാതെ അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അഡ്വ. ടി.ഒ മോഹനന്‍, സി. സമീര്‍, അഡ്വ. പി. ഇന്ദിര, സി.കെ വിനോദ്, പ്രകാശന്‍, കെ. ജമിനി, സി. സീനത്ത്, എം. ഷഫീഖ്, അഡ്വ. ലിഷ ദീപക് തുടങ്ങിയവരുടങ്ങുന്ന കൗണ്‍സിലര്‍മാരാണ് എ.ഡി.എമ്മിന്
നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."