15 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട; മഞ്ഞളില്‍ പൊന്ന് വിളയിച്ച് രാജന്
നിലമ്പൂര്‍: യൗവനത്തിന്റെ പകുതിയും ഗള്‍ഫില്‍ ജോലിയെടുത്ത് നാട്ടിലെത്തിയ പ്രവാസി കൃഷിയില്‍ വിരിയിച്ചത് ജീവിത സ്വപ്നങ്ങള്‍. ഗള്‍ഫ് ജീവിതത്തിന്റെ 15 വര്‍ഷത്തെ പ്രവാസി ജീവിതത്തിന് ശേഷം കൃഷിയില്‍ ജീവിതം പണിതുയര്‍ത്തി ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കോലാര്‍ വീട്ടില്‍ രാജനാണ് (48) ജീവിതം പച്ചപിടിപ്പിക്കുന്നത്.
മഞ്ഞള്‍ കൃഷിയിലാണ് രാജന്റെ വിജയഗാഥയെങ്കിലും വാഴ, കപ്പ, മറ്റുപച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തുവരുന്നു. ഇതിനു പുറമെ തന്റെ രണ്ട് ഏക്കര്‍ കൃഷിയിടത്തില്‍ കമുക്, തെങ്ങ്, റബര്‍, ജാതി എന്നിവയുമുണ്ട്. 2002 ല്‍ ജോലി തേടി പോയ രാജന് 15 വര്‍ഷം വിദേശത്ത് കമ്പനി ഡ്രൈവറായി ജോലി നോക്കി. ശിഷ്ടകാലം കൃഷിയും മറ്റുമായി നാട്ടില്‍ തന്നെ ചിലവഴിക്കാന്‍ ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
രാവിലെ മുതല്‍ ഏഴര വരെ കൃഷിയിടത്തില്‍ ചിലവഴിച്ച ശേഷം ഇടിവണ്ണ ഗവ.എസ്റ്റേറ്റ് സ്കൂളിലെ ബസ് ഡ്രൈവറായും ജോലി നോക്കുന്നുണ്ട്. സ്കൂള്‍ ട്രിപ്പ് കഴിഞ്ഞ് വീണ്ടും കൃഷിയിടത്തിലേക്ക് തിരിയും. പിതാവ് മാധവനൊപ്പം 12-ാം വയസു മുതല്‍ കൃഷിയിടത്തിലുണ്ട്. അന്ന് സ്വന്തമായി വാഴകൃഷി ചെയത് സ്വന്തം ചിലവിന് പണം കണ്ടെത്തിയിരുന്നു. പിന്നീടാണ് വിദേശത്തേക്ക് ജോലിക്ക് പോയത്. ഭാര്യ ഷീനയും കൃഷിയിടത്തില്‍ സജീവമാണ്. എന്നാല്‍ പ്രളയത്തില്‍ എല്ലാവര്ക്കും ഉണ്ടായപോലെ കാഞ്ഞിരപുഴയുടെ തീരത്ത് താമസിക്കുന്ന രാജനും കൃഷി നാശം ഉണ്ടായി. വരുമാനത്തിനപ്പുറം കൃഷിയിലെ സംതൃപ്തിയാണ് ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രാജന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."