പ്രാഥമിക സൗകര്യത്തിന് ഇടമില്ല
തലശ്ശേരി: മിനിസിവില്‍ സ്റ്റേഷനു
സമീപത്തായി പ്രവര്‍ത്തിച്ചുവരുന്ന തലശ്ശേരി സബ് ട്രഷറിയില്‍ പെന്‍ഷനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തുന്ന വയോധികരും സ്ത്രീകളും കുട്ടികളുമെല്ലാം പ്രാ
ഥമിക സൗകര്യത്തിന് ഇടമില്ലാതെ ബുദ്ധിമുട്ടുന്നു.
മാസങ്ങളോളമായി സബ് ട്രഷറിയിലെ സെപ്റ്റിക് ടാങ്ക് തടസ്സപ്പെട്ട് കിടക്കുകയാണ്. ടാങ്ക് തടസപ്പെട്ട അവസ്ഥയായതിനാല്‍ ശൗചാലയം അടച്ചിട്ടതോടെയാണ് ഓഫിസിലെത്തുന്നവര്‍ക്ക് ദുരിതമായത്.
സബ് ട്രഷറിയിലെ കക്കൂസ് ടാങ്ക് നിലവില്‍ മിനി സിവില്‍സ്റ്റേഷന്‍ കോംപൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. റവന്യൂവകുപ്പ് അധീനതയിലാണ് ഈ സ്ഥലം. സെപ്റ്റിക് ടാങ്ക് റിപ്പയര്‍ ചെയ്യുന്നതിന് മിനി സിവില്‍ സ്റ്റേഷനിലുള്ളവര്‍ അനുവദിക്കുന്നില്ലെന്നതാണ് ആരോപണം.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ട്രഷറി ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കമാണ് സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണി നടത്താന്‍ തടസ്സമാകുന്നത്. ഇവരുടെ തര്‍ക്കത്തിനിടയില്‍ സബ് ട്രഷറിയില്‍ പെന്‍ഷനും മറ്റും വാങ്ങാനെത്തുന്ന വയോധികരാണ് ബുദ്ധിമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."