ഉള്ള്യേരി പഞ്ചായത്ത് ഭരണസമിതിക്കെതിരേ അഴിമതി ആരോപണം
നടുവണ്ണൂര്‍: ഉള്ള്യേരി പഞ്ചായത്തില്‍ ഭരണസമിതിക്കെതിരേ അഴിമതി ആരോപണം. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ 30നമ്പര്‍ മുന്നൂറ്റന്‍ കണ്ടി അങ്കണവാടി കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ സി.പി.എം ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.
ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 25 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. അസൗകര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന അങ്കണവാടിക്ക് സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിര്‍മിക്കാമെന്ന ഉറപ്പിന്മേലാണ് 2007-2008 വര്‍ഷങ്ങളില്‍ മുന്‍ വാര്‍ഡ് മെംബറും അങ്കണവാടി വര്‍ക്കറും ചേര്‍ന്ന് രസീത് ബുക്കിന്മേല് വ്യാപക പണപ്പിരിവ് നടത്തിയത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിരിച്ചെടുത്ത പണത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അതിനുശേഷവും അങ്കണവാടി നിര്‍മാണത്തിന്റെ പേരില്‍ 2016ല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ലക്ഷം രൂപ ചിട്ടി പിരിച്ചു നല്കി.
ഈ തുകയും അട്ടിമറിക്കപ്പെട്ടു ഇതേ ആവശ്യമുന്നയിച്ച് നേരത്തെയും സി.പി.എം നേതാക്കള്‍ കുറഞ്ഞ തുകക്ക് സ്ഥലം വാങ്ങുകയും വലിയ ലാഭത്തിന് മറിച്ചു വില്‍ക്കുകയും ചെയ്തിരുന്നതായും ആക്ഷേപം.
ഇടുങ്ങിയ ചെറിയ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് സമീപത്തായി തന്നെയാണ് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുള്ള പാചകവും. ഇവിടേക്ക് കുട്ടികളെ അയയ്ക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകര്‍ ബാലാവകാശ കമ്മിഷനും കലക്ടര്‍ക്കും പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."