HOME
DETAILS

'ആടുജീവിത'ത്തിലെ നജീബ് ബഹ്റൈന്‍ പ്രവാസം അവസാനിപ്പിക്കുന്നു..

  
Web Desk
December 13 2020 | 00:12 AM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%9c%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%ac%e0%b4%b9

മനാമ: എഴുത്തുകാരന്‍ ബിന്‍യാമീന്‍റെ 'ആടുജീവിതം' എന്ന നോവലിലെ കഥാപാത്രം നജീബ് ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.
രണ്ടു പതിറ്റാണ്ടു മുന്പ് സഊദിയിലായിരിക്കുന്പോഴായായിരുന്നു നജീബിന്‍റെ ജീവിതത്തില്‍ 'ആടുജീവിതം' സംഭവിച്ചതെങ്കിലും കഴിഞ്ഞ 21 വര്‍ഷമായി ഈ കഥാപാത്രം ബഹ്റൈന്‍ പ്രവാസിയാണ്.
പ്രവാസ ജീവിതത്തിലേക്ക് ഇനിയൊരു മടക്കമില്ലെന്ന തീരുമാനത്തോടെ ഈ മാസം16നാണ് നജീബ് നാട്ടിലേക്ക് മടങ്ങുന്നത്.
നജീബിന്‍റെ 'ആടുജീവിതം' ആദ്യമായി ബിന്‍യാമീനോട് പങ്കുവെച്ച സുഹൃത്ത് സുനില്‍ മാവേലിക്കര തന്നെയാണ് നജീബ് നാട്ടിലേക്ക് മടങ്ങുന്ന കാര്യവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. (സുനില്‍ മാവേലിക്കരയുടെ ഫൈസ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം).

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ നജീബിെൻറ ഉമ്മ മരിക്കുമ്പോൾ ഇളയ സഹോദരിക്ക് ആറുമാസം മാത്രമായിരുന്നു പ്രായം. പുറത്തുനിന്ന് ഒരാളെ വിവാഹം കഴിച്ചാൽ തെൻറ സഹോദരിയെ വേണ്ടവിധത്തിൽ പരിചരിക്കുമോ എന്ന ആശങ്കയിൽ നജീബും അദ്ദേഹത്തിെൻറ സഹോദരനും സ്വന്തം കുടുംബത്തിൽനിന്നുതന്നെ വിവാഹം കഴിച്ചു. ഒരു കുറവും വരുത്താതെ അവർ നജീബിെൻറ സഹോദരിയെ പരിചരിച്ചു.
ഇതിനിടെ കുടുംബത്തെ പോറ്റാൻ സൗദി അേറബ്യയിൽ പ്രവാസ ജീവിതം നയിക്കേണ്ടി വന്ന നജീബിെൻറ രണ്ട് വർഷത്തെ ജീവിതമാണ് ആടു ജീവിതത്തിെൻറ ഇതിവൃത്തമായി മാറിയത്.
സഊദിയില്‍ വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ചുകൊണ്ട് ദുരിത ജീവിതത്തിലൂടെ കടന്നുപോയ നാളുകളുടെ ഓർമകൾ പിന്നീട് ഒരു നോവലായി പിറവിയെടുക്കുകയായിരുന്നു. അതിനു കാരണക്കാരനായയും സുഹൃത്ത് സുനിലാണ്.
2000 ഫെബ്രുവരി 25നാണ് രണ്ടാം പ്രവാസ ജീവിതത്തിന് തുടക്കമിട്ട് നജീബ് ബഹ്റൈനിൽ എത്തിയത്.
കഴിഞ്ഞ 21 വർഷമായി ബഹ്റൈനിലുള്ള നജീബ് വിട്ടുപോകുമ്പോൾ ഒപ്പം നടന്നിരുന്ന ഒരു സഹോദരൻ യാത്രപറഞ്ഞു പോകുന്ന നൊമ്പരമാണ് മനസ്സിലെന്ന് സുനിൽ പറയുന്നു.
പഴയ ദുരിതങ്ങളൊക്കെ മറന്ന് ജീവിതത്തിെൻറ പച്ചപ്പിലേക്ക് കാലെടുത്തുവെക്കാൻ ഈനാട് തുണയായി. 'ആടുജീവിത'ത്തിലെ നായകനായതോടെ ജീവിതത്തിലും ഏറെ മാറ്റങ്ങളുണ്ടായതായി നജീബ് പറയുന്നു. രണ്ട് ലോക കേരള സഭയിൽ പങ്കെടുക്കാൻ കഴിഞ്ഞു. പോകാൻ കഴിയുമെന്ന് വിചാരിക്കാത്ത സ്ഥലങ്ങളിലൊക്കെ പോകാനും നിരവധി വലിയ ആളുകളെ പരിചയപ്പെടാനും സാധിച്ചു. ഒട്ടേറെപ്പേർ ഇപ്പോഴും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ട്. ബഹ്റൈനിൽ എത്തിയതുമുതൽ സുനിൽ മാവേലിക്കര കാണിച്ച കരുതലും സ്നേഹവും ഓർമ്മയിൽ സൂക്ഷിച്ചാണ് താന്‍ മടങ്ങുന്നത്. ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയണമെന്നതാണ് ആഗ്രഹം -നജീബ് പറയുന്നു.
സഫിയയാണ് നജീബിന്‍റെ ഭാര്യ, ഒമാനില്‍ ജോലി ചെയ്യുന്ന സഫീര്‍, വിവാഹിതയായ സഫീന എന്നിവരാണ് മക്കള്‍.

https://www.facebook.com/sunil.pillai.79/posts/10208777721116187
<div id="fb-root"></div> <script async defer crossorigin="anonymous" src="https://connect.facebook.net/en_US/sdk.js#xfbml=1&version=v9.0" nonce="MCHqpTvm"></script>



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  6 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  6 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  6 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  6 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  6 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  6 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  6 days ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  6 days ago