ആ ഒരു റണ്‍സിന്റെ ഒരു വില
ലണ്ടന്‍: ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഒരു റണ്‍സ് മാത്രമെടുത്ത രോഹിത് ശര്‍മയെ എല്ലാവരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ അവരെല്ലാവരും ഇപ്പോള്‍ ആ ഒരു റണ്‍സ് എടുത്തതിനെ അഭിനന്ദിക്കുകയാണ്.
648 റണ്‍സുമായി രോഹിത് ശര്‍മയാണ് ഇപ്പോള്‍ ടോപ് സ്കോറര്‍. 647 റണ്‍സുമായി ബാറ്റിങ് കരുത്ത് ഡേവിഡ് വാര്‍ണര്‍ തൊട്ട് പിറകെയുണ്ട്. ന്യൂസിലന്‍ഡിനെതിരേയുള്ള ഒരു റണ്‍സാണ് രോഹിതിനെ ഒന്നാം സ്ഥാനം നഷ്ടപ്പെടാതെ കാത്തത്. ഇംഗ്ലണ്ട് താരമായ ജോ റൂട്ടും ന്യൂസിലന്‍ഡ് താരമായ കെയ്ന്‍ വില്യംസണും രോഹിതിന് ഭീഷണിയായി ഉണ്ടായിരുന്നു.
ഇരുവരും 100 മുകളില്‍ റണ്‍സെടുത്താല്‍ മാത്രമേ രോഹിത് ശര്‍മയെ മറികടക്കാന്‍ കഴിയുമായിരുന്നുള്ളു.
എന്നാല്‍ ഇന്നലെ കെയിന്‍ വില്യംസണ് 30 ഉം ജോ റൂട്ട് ഏഴും റണ്‍സ് മാത്രമാണ് എടുത്തത്. ഇതോടെ രോഹിതിന്റെ ടോപ് സ്കോറര്‍ പട്ടത്തിന് കോട്ടം സംഭവിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."