ഇറാനില്‍ മാധ്യമ പ്രവര്‍ത്തകന്റെ വധശിക്ഷ: അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍
തെഹ്‌റാന്‍: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇറാനില്‍ മാധ്യമ പ്രവര്‍ത്തകനെ വധശിക്ഷക്ക് വിധേയനാക്കിയതിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍ മാധ്യമ പ്രവര്‍ത്തകരും. രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹുല്ല സാമിനെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ തൂക്കിലേറ്റിയത്.
ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നും കാണിച്ച് കഴിഞ്ഞ ജൂണിലാണ് റൂഹുല്ലയെ വധശിക്ഷക്ക് വിധിച്ചത്. നടപടിയെ അപലപിച്ച് ആംനസ്റ്റി ഇന്റര്‍ നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ രംഗത്തെത്തി. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണ കൂടത്തിന്റെ നീക്കമാണെന്നും ഇവര്‍ പറഞ്ഞു.
2017ല്‍ റൂഹുല്ല ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്നതിന് കാരണമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ നാടു കടത്തുകയായിരുന്നു. 2019ല്‍ ഫ്രാന്‍സില്‍നിന്ന് വീണ്ടും പിടികൂടി ഇദ്ദേഹത്തെ വിചാരണ ചെയ്യുകയും ജൂണില്‍ വധ ശിക്ഷയ്ക്കു വിധിക്കുകയുമായിരുന്നു.
ടെലഗ്രാം ആപ്പിലൂടെയാണ് റൂഹുല്ല സാമിന്റെ അമദ് ന്യൂസ് വെബ്‌സൈറ്റ് ഇറാന്‍ സര്‍ക്കാരിനെതിരായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഇറാന്‍ സര്‍ക്കാരിന്റെ നടപടി ഭീകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു. വധശിക്ഷ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ആംനസ്റ്റി പറഞ്ഞു. സംഭവത്തില്‍ ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഇറാന്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തി. ആഗോള മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡറും പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."