ബ്രൂവറി, ഡിസ്റ്റിലറി അനുമതി നല്‍കിയത് കീഴ്വഴക്കങ്ങള് അട്ടിമറിച്ച്
തിരുവനന്തപുരം: കീഴ്വഴക്കങ്ങള് അട്ടിമറിച്ചാണ് ബ്രൂവറി, ഡിസ്റ്റിലറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്കുകയല്ല, അനുമതിക്ക് ശേഷമാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് പുതിയ വിവരം.
1998 ല്‍ ബ്രൂവറി അനുവദിച്ചത് എക്സൈസ് കമ്മിഷണറുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണെന്നു ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ തൊഴില്‍ ലഭിക്കുമെന്ന കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് 2018 ല്‍ ബ്രൂവറി അനുവദിച്ചത്.
1967ലെ അബ്കാരി ആക്ടിലും ബ്രൂവറി നിയമത്തിലും പ്രോജക്ട് റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും അടക്കമുള്ള അപേക്ഷയാണ് അനുമതിക്ക് പരിഗണിക്കേണ്ടതെന്നുള്ളത് സൂചിപ്പിട്ടുണ്ട്. അതായത് ജലത്തിന്റെ ലഭ്യത , സ്ഥലത്തിന്റെ ലഭ്യത, പരിസ്ഥിതിക്ക് അനുയോജ്യമാണോ, ലൈസന്‍സിക്കുള്ള മുന്‍ പരിചയം എന്നിവ അന്വേഷിച്ചുള്ള റിപ്പോര്‍ട്ട് അനുസരിച്ചാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ അനുമതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് വേണ്ട എന്ന നിലപാടാണ് മന്ത്രി ഇപ്പോള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."