പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ പുതിയ കോച്ചിനെ തേടി ബി.സി.സി.ഐ. ടീമിന്റെ പരിശീലകനെ തേടി ബോര്‍ഡ് പുതിയ അപേക്ഷ ക്ഷണിച്ചു. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കാലാവധി ചാംപ്യന്‍സ് ട്രോഫിയേടെ തീരുന്നതിനാലാണ് ബി.സി.സി.ഐ പുതിയ കോച്ചിനെ തേടുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഒരു വര്‍ഷ കരാറില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. കരാര്‍ പ്രകാരം കാലവധി അവസാനിച്ചെങ്കിലും ബി.സി.സി.ഐയ്ക്ക് കുംബ്ലെയുടെ സേവനം തുടര്‍ന്നും ആവശ്യപ്പെടാമെന്നിരിക്കേയാണ് ബോര്‍ഡ് പുതിയ കോച്ചിനെ തേടുന്നതെന്നത് കൗതുമുണര്‍ത്തുന്ന നടപടിയാണ്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബി.സി.സി.ഐ തയ്യാറാക്കുന്ന പട്ടികയില്‍ കുംബ്ലെ നേരിട്ട് സ്ഥാനം പിടിക്കും. പരിശീലകനെ തിരഞ്ഞെടുക്കാന്‍ പഴയ നടപടി ക്രമങ്ങള്‍ ആവര്‍ത്തിക്കണമെന്ന് പ്രത്യേകം ബി.സി.സി.ഐ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 31ന് മുന്‍പ് ടീം കോച്ചാകാനുളള അപേക്ഷ സമര്‍പ്പിക്കണം. ബി.സി.സി.ഐയുടെ ഉപദേശ സമിതി അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും ഒപ്പം ഇടക്കാല ഭരണ സമിതിയുടെ ഒരു പ്രതിനിധിയും അടങ്ങുന്ന കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ കോച്ചിനെ കണ്ടെത്തുക.
നിലവിലെ കോച്ച് കുംബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവച്ചത്. വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരായ പരമ്പര വിജയങ്ങളും ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനവും കുംബ്ലെയുടെ നേട്ടങ്ങളാണ്. നേരത്തെ ചാംപ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പ് വൈകുന്നതുമായി ബന്ധപ്പെട്ട് കുംബ്ലെ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.സി.സി.ഐ അതൃപ്തരാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. കുംബ്ലെ കോച്ചായി തുടരുന്നതില്‍ ബി.സി.സി.ഐക്ക് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."