ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിന്ന് 2 കോടിയിലധികം രൂപ കണ്ടെത്തിയെന്ന് ഇഡി: അറസ്റ്റ് മുസ്‌ലിം വേട്ടയെന്ന് ക്യാമ്പസ് ഫ്രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിയും
തിരുവനന്തപുരം:എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ശരീഫിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെത്തിയെന്ന് ഇഡി.രണ്ടു കോടി 21 ലക്ഷം രൂപയാണ് റഊഫിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി ഇ.ഡി കണ്ടെത്തിയത്.
ലോക്ക്ഡൗണ്‍ കാലത്ത് വലിയ തോതില്‍ വിദേശഫണ്ട് എത്തിയെന്ന് ഇ.ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൂടാതെ ഹഥ്‌റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തനന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പണം നല്‍കിയത് റഊഫ് ശരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും എന്‍ഫോഴ്‌സെമെന്റ് റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലം അഞ്ചല്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുമായ റഊഫ് ശരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത്. റഊഫിന്റെ അക്കൗണ്ടിലേക്ക് ദുരൂഹ പണമിടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേ സമയം റഊഫ് ശരീഫിനെ അറസ്റ്റ് ചെയ്തത് രാജ്യത്ത് കേന്ദ്ര ഏജന്‍സികള്‍ സംഘ്പരിവാറിന് വേണ്ടി നടത്തുന്ന മുസ്‌ലിം വേട്ടയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയും ക്യാമ്പസ് ഫ്രണ്ടും വ്യക്തമാക്കി. ഹഥ്‌റസ് സംഭത്തില്‍ രാജ്യത്തെമ്പാടുമുയര്‍ന്ന സംഘ്പരിവാര്‍ വിരുദ്ധ വികാരത്തെ മറച്ച് പിടിക്കാനുള്ള ഗുഢ നീക്കം കൂടിയാണിത്.പൗരത്വ പ്രക്ഷോഭത്തിന്‍ന്റെ മുന്‍നിരയിലുള്ള നിരവധി വിദ്യാര്‍ഥി നേതാക്കളെ വേട്ടയാടിയതിന്റെ തുടര്‍ച്ച തന്നെയാണ് റഊഫിന്റെ അറസ്റ്റും. റഊഫ് ശരീഫിനെ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."